വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ തട്ടിപ്പ്; പോലീസ് അന്വേഷണം ആരംഭിച്ചു

By Team Member, Malabar News
fake facebook
Representational image
Ajwa Travels

മലപ്പുറം : ജില്ലയില്‍ വ്യാജ ഫേസ്ബുക് അക്കൗണ്ടിലൂടെ സന്ദേശമയച്ച് തട്ടിപ്പ് നടത്താന്‍ ശ്രമം നടക്കുന്നതായി പരാതി. നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് വണ്ടൂര്‍ ശാഖ മാനേജര്‍ എം ബിജുവിന്റെ പേരിലാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി സുഹൃത്തുക്കള്‍ക്ക് പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ അയച്ചത്. സംഭവത്തില്‍ ബിജു നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

ബിജുവിന്റെ ഫേസ്ബുക്കില്‍ നിന്നും ഫോട്ടോയെടുത്ത് അതേ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ തട്ടിപ്പുകാര്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് സന്ദേശം അയക്കുകയായിരുന്നു. സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കിയ ആളുകളോട് അത്യാവശ്യമായി 10,000 രൂപ അയച്ചു കൊടുക്കണമെന്ന് ആവശ്യപ്പെടും. ഇത്തരത്തില്‍ സന്ദേശം ലഭിച്ച ബിജുവിന്റെ സുഹൃത്തായ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പണം അയക്കാമെന്ന് ബിജുവിനെ അറിയിച്ചപ്പോഴാണ് തട്ടിപ്പിനെ പറ്റി അറിയുന്നത്.

ഇതിനോടകം തന്നെ നിരവധി ആളുകള്‍ക്ക് പണം നഷ്‌ടപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. പണം അയക്കാനായി ചിലര്‍ക്ക് നല്‍കിയിരിക്കുന്ന അക്കൗണ്ടുകള്‍ നോയിഡയിലേതാണ്. വിശദമായി എന്തെങ്കിലും വിവരങ്ങള്‍ അന്വേഷിക്കുന്ന ആളുകളെ ഉടന്‍ തന്നെ ബ്ളോക്ക് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read also : ജെസ്‌നയുടെ തിരോധാനം; ഹേബിയസ് കോര്‍പസ് ഹരജി പിന്‍വലിച്ചു; എങ്ങുമെത്താതെ അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE