ജെസ്‌നയുടെ തിരോധാനം; ഹേബിയസ് കോര്‍പസ് ഹരജി പിന്‍വലിച്ചു; എങ്ങുമെത്താതെ അന്വേഷണം

By News Desk, Malabar News
Jesna
ജെസ്‌ന
Ajwa Travels

കൊച്ചി: രണ്ട് വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മരിയ ജയിംസിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ടുള്ള ഹേബിയസ് കോര്‍പസ് ഹരജി പിന്‍വലിച്ചു. സാങ്കേതിക പിഴവുകള്‍ ഉള്ള ഹരജി തള്ളേണ്ടിവരും എന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയതോടെയാണ് പിന്‍വലിച്ചത്.

ജസ്‌റ്റിസ് വിനോദ് ചന്ദ്രന്‍, എംആര്‍ അനിത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കൊച്ചിയിലെ ക്രിസ്‌ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നല്‍കിയ ഹരജിയാണ് പിന്‍വലിച്ചത്. രണ്ട് വര്‍ഷമായി ജെസ്‌നയെ കാണാതായിട്ടെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടല്‍ വേണമെന്നും ആണ് ഹരജിക്കാരുടെ ആവശ്യം.

പൊലീസ് മേധാവി, മുന്‍ ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി, ജെസ്‌നയുടെ തിരോധാനം അന്വേഷിച്ച പത്തനംതിട്ട മുന്‍ എസ്‌പിയും വിരമിച്ച ഉദ്യോഗസ്‌ഥനുമായ കെജി സൈമണ്‍ തുടങ്ങിയവരെ എതിര്‍ കക്ഷികളാക്കി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ഹരജിയാണ് ഇന്ന് ഹൈക്കോടതി പരിഗണിച്ചത്.

2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്‌ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്‌നയെ കാണാതാകുന്നത്. ഇതിനിടെ ചില ഉദ്യോഗസ്‌ഥരുടെ പേരില്‍ ജെസ്‌നയെ കണ്ടെത്തി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഇക്കാര്യത്തില്‍ പൊലീസ് ഔദ്യോഗിക സ്‌ഥിരീകരണം നടത്തിയിട്ടില്ല. ജെസ്‌ന ജീവിച്ചിരിക്കുന്നുണ്ടോ എന്നുപോലും അറിയാതെ രണ്ട് വര്‍ഷം മുന്‍പ് ആരംഭിച്ച അന്വേഷണം ഇപ്പൊഴും വഴിമുട്ടി നില്‍ക്കുകയാണ്.

Read Also: റിമാന്‍ഡ് പ്രതിയുടെ മരണം; മധ്യമേഖലാ ജയില്‍ ഡിഐജി അന്വേഷിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE