റിമാന്‍ഡ് പ്രതിയുടെ മരണം; മധ്യമേഖലാ ജയില്‍ ഡിഐജി അന്വേഷിക്കും

By Staff Reporter, Malabar News
shefiq death
Representational Image
Ajwa Travels

കോട്ടയം: എറണാകുളം ഉദയംപേരൂര്‍ പോലീസ് കസ്‍റ്റഡിയിലെടുത്ത പ്രതി കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് മരിച്ച സംഭവം മധ്യമേഖലാ ജയില്‍ ഡിഐജി സാം തങ്കയ്യന്‍ അന്വേഷിക്കും. കാക്കനാട് ജയില്‍ സൂപ്രണ്ട് ജയില്‍ ഡിജിപിക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. ഷെഫീഖ് പോലീസ് മര്‍ദ്ദനം മൂലമാണ് മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്ന് ഐജി നാഗരാജു പറഞ്ഞു. ഷെഫീഖിന്റെ പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ കോട്ടയം മെഡിക്കല്‍ കോളജിലാണ് നടക്കുന്നത്.

ഇന്നലെ രാത്രിയാണ് എറണാകുളം ഉദയംപേരൂര്‍ പോലീസ് അറസ്‌റ്റ് ചെയ്‌ത റിമാന്‍ഡ് പ്രതി ഷെഫീഖ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഇതിനിടെ ഷെഫീഖ് പോലീസ് മര്‍ദ്ദനം മൂലമാണ് മരിച്ചതെന്ന് പിതാവും ബന്ധുക്കളും ആരോപിച്ചു. ഷെഫീഖിന്റെ തലയിലും ദേഹത്തുമെല്ലാം മുറിവുകളും മര്‍ദ്ദനമേറ്റ പാടുകളും കണ്ടതായി ബന്ധുക്കള്‍ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

അതേസമയം ഷെഫീഖിനെ അപസ്‌മാരത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. സാമ്പത്തിക തട്ടിപ്പു കേസിലാണ് ഷെഫീഖിനെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തത്. വൃദ്ധയെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് കേസ്.

Read Also: ജയില്‍ കാണിച്ച് ഭയപ്പെടുത്തേണ്ട, ഇതൊരു പ്രത്യേക ജനുസ്; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE