ബഹ്‌റൈനിൽ വിസാ കാലാവധി കഴിഞ്ഞവർക്കുള്ള സൗജന്യ വാക്‌സിൻ; രജിസ്ട്രേഷൻ തുടരുന്നു

By Staff Reporter, Malabar News
bahrain-vaccination-
സിത്രാ മാളിൽ വച്ച് നടന്ന ഒന്നാം ഘട്ടം വാക്‌സിനേഷൻ
Ajwa Travels

മനാമ: രാജ്യത്ത് വിസാ കാലാവധി കഴിഞ്ഞ, നിയമപരമായ രേഖകൾ ഇല്ലാത്ത ഇന്ത്യക്കാർക്ക് വേണ്ടിയുള്ള സൗജന്യ വാക്‌സിനേഷന്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുള്ള രജിസ്‌ട്രേഷനാണ് തുടരുന്നത്. ആദ്യഘട്ടത്തിൽ ആയിരത്തി മുന്നൂറോളം പേരാണ് വാക്‌സിൻ സ്വീകരിച്ചത്. കൂടുതൽ പേർ രജിസ്‌റ്റർ ചെയ്‌ത്‌ കഴിഞ്ഞാൽ രണ്ടാം ഘട്ടത്തിന്റെ തീയതി ഉടൻ പ്രഖ്യാപിക്കുന്നതാണ്.

വാക്‌സിനേഷനായി ഏകദേശം 3200 പേരാണ് ഇതുവരെ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌. ഇതിൽ 2300 പേർ ആദ്യഘട്ട വാക്‌സിനേഷൻ സമയത്ത് രജിസ്ട്രേഷൻ പൂർത്തിയാക്കിയവരാണ്. ജൂൺ 18ന് സിത്രാ മാളിൽ വച്ചാണ് ഒന്നാം ഘട്ടം നടന്നത്. ഇതിന് ശേഷം ആയിരത്തോളം പേർ പുതുതായി രജിസ്‌റ്റർ ചെയ്‌തു. ഒരു ദിവസം 7000ത്തോളം പേർക്ക് വാക്‌സിനേഷൻ നൽകാനുള്ള സൗകര്യം സിത്ര മാളിലുണ്ട്. അതിനാൽ തന്നെ കൂടുതൽ പേർ രജിസ്‌റ്റർ ചെയ്‌താലും മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല.

3929 3112, 3889 9576, 3946 1746 ഇവയിൽ ഏതെങ്കിലും നമ്പറിൽ വിളിച്ച് മുകളിൽ സൂചിപ്പിച്ച വിഭാഗങ്ങളിൽ ഉള്ളവർ മാത്രം പേര് രജിസ്‌റ്റർ ചെയ്യുക. വാക്‌സിനേഷന്റെ തീയതി ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്. ബഹ്‌റൈൻ സർക്കാരിന്റെ 100 ശതമാനം വാക്‌സിനേഷൻ പദ്ധതിയിൽ പങ്കാളികളാകണം എന്ന് സന്നദ്ധ സംഘടനകൾ അഭ്യർഥിച്ചു. ഓൺലൈനായി പേര് രജിസ്‌റ്റർ ചെയ്യുന്നതിനുള്ള ഗൂഗിൾ ഫോമിന്റെ ലിങ്ക്- Vaccination Registration

ഇന്ത്യൻ എംബസിയുടെയും, വേൾഡ് എൻ‌ആർ‌ഐ കൗൺസിൽ, ഐ‌സി‌ആർ‌എഫ്, ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ളബ് എന്നിവയുടെയും ശ്രമഫലമായാണ് കാലാവധി തീർന്ന റെസിഡന്റ് പെർമിറ്റ്‌ വിസക്കാർ, സിപിആർ ഇല്ലാത്തവർ, വിസിറ്റിംഗ് വിസക്കാർ എന്നിങ്ങനെ കൂടുതൽ പ്രവാസികൾക്ക് വാക്‌സിൻ നൽകാൻ തീരുമാനം എടുത്തത്.

നേരത്തെ വിഷയം ചൂണ്ടിക്കാട്ടി വേൾഡ് എൻആർഐ കൗൺസിൽ ബഹ്‌റൈനിലെ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്കും ഇന്ത്യൻ എംബസിക്കും കത്തയച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് സൗജന്യ വാക്‌സിനേഷൻ ഏർപ്പെടുത്താൻ ബഹ്‌റൈൻ സർക്കാർ തീരുമാനിച്ചത്.

Read Also: ഐഷയെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി; മറ്റുവിശദാംശങ്ങൾ രണ്ടു ദിവസങ്ങൾക്കകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE