24 മണിക്കൂറിനിടെ 20,550 പുതിയ കോവിഡ് രോഗികൾ; രോഗവ്യാപന നിരക്കിൽ കേരളം ഒന്നാമത്

By Trainee Reporter, Malabar News
covid india image_malabar news
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,550 പേർക്ക് പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. 286 പേർ കോവിഡ് ബാധിച്ച് മരിച്ചു. 26,572 പേർ രോഗമുക്‌തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു‌വിട്ട കണക്കുകൾ വ്യക്‌തമാക്കുന്നു.

ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,02,44,853 ആയി. 2,62,272 സജീവ കോവിഡ് കേസുകളാണ് ഇന്ത്യയിലുള്ളത്. 98,34,141 പേർ ആകെ രോഗമുക്‌തി നേടി. ആകെ സ്‌ഥിരീകരിച്ച കോവിഡ് മരണം 1,48,439 ആണ്.

ദേശീയ കോവിഡ് നിയന്ത്രണ വിഭാഗം പുറത്തുവിട്ട കണക്കുകൾ പ്രകാരം, മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ രോഗവ്യാപനം കൂടുതലാണ്. 100 പേരിൽ കോവിഡ് പരിശോധന നടത്തുമ്പോൾ അതിൽ പത്തു പേർക്ക് രോഗം സ്‌ഥിരീകരിക്കുന്ന അവസ്‌ഥയാണ്‌ കേരളത്തിൽ നിലവിലുള്ളത്. ഡിസംബർ 13 മുതൽ 26 വരെയുള്ള കോവിഡ് കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യത്ത് ഇത്രയും ഉയർന്ന നിരക്കിൽ കോവിഡ് വ്യാപനം കേരളത്തിൽ മാത്രമേയുള്ളൂ.

ദേശീയതലത്തിൽ 2.24 ശതമാനം എന്ന നിരക്കിലേക്ക് കോവിഡ് വ്യാപനം കുറഞ്ഞിരുന്നു. ഇതേ കാലയളവിലാണ് കേരളം 9.4 ശതമാനത്തിൽ നിന്ന് പത്തുശതമാനത്തിലേക്ക് എത്തിയത്. ഗോവയാണ് രോഗവ്യാപന നിരക്കിൽ കേരളത്തിന് തൊട്ടുപിന്നിലുള്ളത്.

Read also: രാജ്യത്ത് 20 പേർക്ക് ജനിതകമാറ്റം വന്ന കൊറോണ വൈറസ്; ഇന്ന് മാത്രം 14 കേസുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE