ഇന്ധന വില വർധന; ജനങ്ങളെ കേന്ദ്ര സർക്കാർ ചൂഷണം ചെയ്യുന്നുവെന്ന് സുബ്രഹ്‌മണ്യൻ സ്വാമി

By Desk Reporter, Malabar News
Malabar-News_subramanian-swamy
Ajwa Travels

ന്യൂഡെൽഹി: കുതിച്ചുയരുന്ന ഇന്ധന വില ഇന്ത്യയിലെ ജനങ്ങൾക്ക് മേലുള്ള കേന്ദ്ര സർക്കാരിന്റെ ചൂഷണമാണെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രഹ്‌മണ്യൻ സ്വാമി. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“രാജ്യത്ത് പെട്രോൾ വില ലിറ്ററിന് 90 രൂപയിൽ എത്തിയിരിക്കുന്നു. ഇത് രാജ്യത്തെ ജനങ്ങൾക്ക് മേലുള്ള കേന്ദ്ര സർക്കാരിന്റെ ചൂഷണമാണ്. ശുദ്ധീകരിക്കാത്ത എണ്ണയുടെ വില ലിറ്ററിന് 30 രൂപയാണ്. അങ്ങനെ വരുമ്പോൾ, എല്ലാ തരം നികുതിയും പെട്രോൾ പമ്പുകളുടെ കമ്മീഷനുമാണ് ബാക്കി വരുന്ന 60 രൂപ. എന്റെ കാഴ്‍ചപ്പാടിൽ പെട്രോൾ ലിറ്ററിന് 40 രൂപ നിരക്കിൽ വിൽക്കാൻ സാധിക്കും,”- അദ്ദേഹം ട്വീറ്റ് ചെയ്‌തു.

രാജ്യത്ത് ഇന്ധന വില കുതിച്ചുയരുകയാണ്. നവംബർ 20നു ശേഷം വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ധനവില കഴിഞ്ഞ ദിവസം എത്തിയത്.

Also Read: ‘കെജ്‌രിവാളിന് നെല്ലും ഗോതമ്പും തിരിച്ചറിയില്ല’; വിമർശനവുമായി അമരീന്ദർ സിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE