ഇന്ധനവില ഇന്നും മുകളിലേക്ക്; വർധന തുടർച്ചയായി മൂന്നാം ദിവസം

By Team Member, Malabar News
fuel price
Representational image
Ajwa Travels

തിരുവനന്തപുരം : ഇന്ധനവിലയിൽ ഇന്നും വർധന. തുടർച്ചയായി മൂന്നാം ദിവസമാണ് ഇപ്പോൾ ഇന്ധനവിലയിൽ വർധന തുടരുന്നത്. ഇതോടെ കേരളത്തിൽ ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 രൂപക്ക് മുകളിലാണ്. സാധാരണക്കാരുടെ ജീവിതരീതിയിൽ തന്നെ വലിയ വെല്ലുവിളിയാണ് പ്രതിദിനം ഉയരുന്ന പെട്രോൾ വില സൃഷ്‌ടിക്കുന്നത്‌.

ഗ്രാമീണ മേഖലകൾക്കൊപ്പം തന്നെ സംസ്‌ഥാനത്തെ പ്രധാന നഗരങ്ങളിലും ഇന്ധനവില വർധന തുടരുകയാണ്. ഇന്നത്തെ വിലവർധന പ്രകാരം പെട്രോളിന് 30 പൈസയും, ഡീസലിന് 26 പൈസയുമാണ് ഉയർന്നത്. നിലവിൽ കൊച്ചിയിലെ പെട്രോൾ വില 87 രൂപ 76 പൈസയും ഡീസൽ വില 81 രൂപ 99 പൈസയുമായി ഉയർന്നു. കൂടാതെ തിരുവനന്തപുരം നഗരത്തിൽ 89 രൂപ 48 പൈസ ആണ് പെട്രോൾ വില. ഡീസൽ വില 83 രൂപ 63 പൈസ ആയും വർധിച്ചു. കഴിഞ്ഞ എട്ട് മാസത്തിനിടെ ഇന്ധനവിലയിൽ 16 രൂപയുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്.

Read also : പ്രധാനമന്ത്രി ഞായറാഴ്‌ച കേരളത്തിൽ; ബിപിസിഎൽ പ്ളാന്റ് ഉൽഘാടനം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE