ഇന്ധനവിലയിൽ ഇന്നും വർധന

By Staff Reporter, Malabar News
fuel price hike
Representational Image
Ajwa Travels

കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. ഈ മാസം 27 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 15 തവണയാണ്.

ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 98 രൂപ 56 പൈസയായി. ഒരു ലിറ്റർ ഡീസലിന് ഇന്ന് 94 രൂപ 68 പൈസയാണ് വില. തിരുവനന്തപുരത്ത് ഇന്നലെ തന്നെ പെട്രോൾ വില നൂറ് കടന്നിരുന്നു. 100 രൂപ 09 പൈസയായിരുന്നു ഇന്നലെ തലസ്‌ഥാനത്തെ പെട്രോൾ വില.

കഴിഞ്ഞ ദിവസങ്ങളിലായി സംസ്‌ഥാനത്തെ വിവിധയിടങ്ങളിൽ ഇന്ധനവില നൂറ് രൂപ കടന്നിരുന്നു. ഇടുക്കിയിലെ പൂപ്പാറ, രാജാകുമാരി, തടിയമ്പാട്, ആനച്ചാൽ എന്നിവടങ്ങളിലാണ് പെട്രോൾ വില ആദ്യമായി നൂറ് കടന്നത്. ഇത് 15ആം തവണയാണ് ഈ മാസം മാത്രം ഇന്ധനവിലയിൽ വർധനവ് ഉണ്ടാകുന്നത്.

Most Read: മാറ്റമില്ലാതെ കോവിഡ് ടിപിആർ; സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ തുടർന്നേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE