ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്.
ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 100.26 ഉം ഡീസൽ വില 96.11 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 102.19 രൂപയും ഡീസലിന് 96.11 രൂപയുമാണ്.
അതേസമയം രാജ്യത്തെ പെട്രോള്‍- ഡീസല്‍ വിലവര്‍ധനയിലും, അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് വ്യാഴാഴ്ച കര്‍ഷകര്‍ അഖിലേന്ത്യാ തലത്തില്‍ പ്രതിഷേധിക്കും.
പകല്‍ 10 മുതല്‍ 12 വരെയാകും ഇന്ധന വിലവര്‍ധനയ്ക്ക് എതിരായ പ്രതിഷേധം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിവിധ കേന്ദ്രങ്ങളിൽനിന്ന് കർഷകർ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും.
Most Read: രാഷ്ട്രീയ തടവുകാരുടെ മോചനം ആവശ്യപ്പെട്ട് പ്രതിപക്ഷം; രാഷ്ട്രപതിക്ക് കത്ത്