പാലക്കാട്: ചികിൽസാ സഹായത്തിന്റെ പേരില്‍ തട്ടിപ്പു നടത്തിയ സംഘം അറസ്‌റ്റില്‍. മലപ്പുറം സ്വദേശിയുടെ പേരില്‍ പാലക്കാട് എടത്തനാട്ടുകരയില്‍ പിരിവു നടത്തിയ കരുവാരകുണ്ട് സ്വദേശികളായ ശിവദാസന്‍, സുബ്രഹ്‌മണ്യന്‍, സക്കീര്‍, മുഹമ്മദ് ആരിഫ് എന്നിവരെയാണ് മണ്ണാർക്കാട് പോലീസ് പിടികൂടിയത്.
വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മലപ്പുറം കരുവാരകുണ്ട് സ്വദേശി സൈതലവിക്കായി ചികിൽസാ സഹായ സമിതി രൂപീകരിച്ച് പണം സമാഹരിച്ചിരുന്നു. ആവശ്യമായ തുക കിട്ടിയതിനാല്‍ സഹായ കമ്മിറ്റി പിരിച്ചു വിടുകയും ചെയ്‌തിരുന്നു.
എന്നാല്‍ ഈ കമ്മിറ്റിയുടെ പേരിൽ തട്ടിപ്പ് സംഘം നാടുനീളെ വഴിയോരങ്ങളില്‍ പാട്ടു പാടി പിരിവ് തുടരുകയായിരുന്നു. എടത്തനാട്ടുകരയില്‍ എത്തിയ സംഘത്തെ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ രോഗിയായ സൈതലവിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിഞ്ഞത്.
പ്രതികൾ പണപ്പിരിവിനായി ഉപയോഗിച്ച വാഹനങ്ങളും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
Malabar News: ചന്ദന മുട്ടികള്‍ കടത്താന്‍ ശ്രമം; മാവൂരിൽ മൂന്നുപേര്‍ പിടിയില്‍