സൗദിയില്‍ ജി-20 വാണിജ്യ, നിക്ഷേപ മന്ത്രിമാരുടെ യോഗം നാളെ

By Staff Reporter, Malabar News
pravasilokam image_malabar news
Representational Image
Ajwa Travels

റിയാദ്: സൗദിയില്‍ ജി-20 വാണിജ്യ, നിക്ഷേപ മന്ത്രിമാരുടെ യോഗം ചൊവ്വാഴ്‌ച ചേരും. ജി-20 ഉച്ചകോടിക്ക് സൗദി ആതിഥ്യം വഹിക്കുന്ന സാഹചര്യത്തിലാണ്‌ ഉച്ചകോടിയുടെ മുന്നോടിയായി മന്ത്രിമാരുടെ യോഗം ചേരുന്നതെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പ്രതികൂല സാഹചര്യത്തില്‍ വാണിജ്യ, നിക്ഷേപ രംഗത്ത് ഉണ്ടാവേണ്ട പുതിയ നിലപാടുകള്‍, ജി 20 അംഗ രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം ശക്തമാക്കല്‍ എന്നിവ യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും. കൂടാതെ കോവിഡ് പ്രതിസന്ധി നേരിടാന്‍ ജി 20 രാജ്യങ്ങള്‍ മെയ് 14 ന് എടുത്ത തീരുമാനങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തും. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിലൂടെ സാമ്പത്തിക മേഖലയും വിപണി മത്സരവും സജീവമാക്കുന്നതിനെക്കുറിച്ച് മന്ത്രിതല യോഗം ചര്‍ച്ച ചെയ്യും.

സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ ഖസ്ബി, നിക്ഷേപ മന്ത്രി എന്‍ജി. ഖാലിദ് അല്‍ഫാലിഹ് എന്നിവരാണ് യോഗത്തിന് നേതൃത്വം നല്‍കുക. മന്ത്രിതല യോഗത്തിന് ശേഷം ഇരുവരും ചേര്‍ന്ന് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ യോഗ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നും പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു.

National News: വിളകളുടെ താങ്ങുവില ഉയര്‍ത്തി; പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്ര നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE