വിളകളുടെ താങ്ങുവില ഉയര്‍ത്തി; പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്ര നീക്കം

By Staff Reporter, Malabar News
farmers-protest-malabarnews
പഞ്ചാബിലെ കർഷക പ്രതിഷേധം
Ajwa Travels

ന്യൂ ഡെല്‍ഹി; റാബി വിളകളുടെ താങ്ങുവില ഉയര്‍ത്തി കര്‍ഷക പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കാര്‍ഷിക ബില്ലില്‍ താങ്ങു വിലയെ പറ്റി പരാമര്‍ശിക്കാത്തത് ജനദ്രോഹപരമാണെന്നും സര്‍ക്കാര്‍ ഇത് എടുത്തു മാറ്റാനുള്ള തയ്യാറെടുപ്പില്‍ ആണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റാബി വിലകളായ ഗോതമ്പ്, പരിപ്പ്, പയറു വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ താങ്ങുവിലയാണ് വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തത്.

ഗോതമ്പിന്റെ താങ്ങുവില 50 രൂപ വര്‍ദ്ധിപ്പിച്ച് 1975 രൂപയാക്കി. കടുക്, പയറു വര്‍ഗ്ഗങ്ങള്‍ എന്നിവ 225 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഏറ്റവും കൂടുതല്‍ വില കൂട്ടിയത് പരിപ്പിനാണ്, 300 രൂപ. ഇതിന് പ്രധാനമന്ത്രി അംഗീകാരം നല്‍കിയതായി കേന്ദ്ര എക്കണോമിക് അഫയേഴ്‌സ് ക്യാബിനറ്റ് കമ്മിറ്റിയാണ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. വില വര്‍ദ്ധനവിന് സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശ ഉണ്ടായിരുന്നു എന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നു.

തീരുമാനത്തിലൂടെ രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഒരു പരിധി വരെ തടയിടാനാണ് കേന്ദ്രത്തിന്റെ ശ്രമം. എന്നാല്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഇതിനെതിരെ രംഗത്തു വന്നു. കര്‍ഷകരെ കളിയാക്കുന്നതാണ് കേന്ദ്ര തീരുമാനമെന്ന് അമരീന്ദര്‍ സിംഗ് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE