ചികിൽസാ സഹായം വാഗ്‌ദാനം ചെയ്‌ത്‌ കൂട്ട ബലാൽസംഗം; മൂന്നുപേർ പിടിയില്‍

By News Bureau, Malabar News
rape case-wayanad
Ajwa Travels

വയനാട്: ചികിൽസയ്‌ക്ക് ആവശ്യമായ ധനസഹായം വാഗ്‌ദാനം ചെയ്‌ത്‌ യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്‌റ്റില്‍. വയനാട് പുല്‍പ്പള്ളി സ്വദേശിനിയായ 38കാരിയാണ് ബലാൽസംഗത്തിന് ഇരയാക്കിയത്.

ബത്തേരി മലവയലിലെ ഷംഷാദ് (24), സുല്‍ത്താന്‍ ബത്തേരി റഹ്‌മത്ത് നഗറിലെ മഹബൂബ് (23), അമ്പലവയല്‍ സ്വദേശി സൈഫു റഹ്‌മാന്‍ (26) എന്നിവരാണ് പിടിയിലായത്.

ചികിൽസാ ധനസഹായവും മികച്ച ചികിൽസയും നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച്‌ യുവതിയെ പുല്‍പ്പള്ളിയില്‍ നിന്ന് എറണാകുളത്ത് കൂട്ടിക്കൊണ്ടു പോയാണ് പ്രതികൾ പീഡിപ്പിച്ചത്. യുവതിയുടെ പരാതിയിലാണ് മൂന്ന് പേരും അറസ്‌റ്റിലായത്. ഒരു ഹോട്ടലില്‍ മുറിയെടുത്ത് ജ്യൂസ് നല്‍കി മയക്കിയ ശേഷം മൂവരും ചേർന്ന് കൂട്ട ബലാൽസംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി.

Malabar News: ക്‌ളാസ് മുറിയിൽ മൂർഖൻ; കണ്ടെത്തിയത് ശുചീകരണത്തിനിടെ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE