കണ്ണൂർ: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി നടന്ന ശുചീകരണത്തിനിടെ കണ്ണൂരിൽ ക്‌ളാസ് മുറിയിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തി. ജില്ലയിലെ മയ്യിൽ ഐഎംഎൻഎസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് ക്‌ളാസ് മുറിയിൽ പാമ്പിനെ കണ്ടെത്തിയത്.
സ്‌കൂളും പരിസരവും ശുചീകരിക്കുന്നതിനായി എത്തിയ ആളുകളാണ് ക്‌ളാസിൽ നിന്നും പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് മലബാർ അവയർനെസ് ആൻഡ് റെസ്‌ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് പ്രവർത്തകൻ സ്‌ഥലത്തെത്തി മുർഖനെ പിടികൂടി ആവാസ വ്യവസ്‌ഥയിലേക്ക് വിട്ടയച്ചു.
കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി സ്‌കൂൾ അടഞ്ഞു കിടക്കുകയായിരുന്നു. നവംബർ ഒന്നാം തീയതി മുതലാണ് സംസ്‌ഥാനത്ത് സ്‌കൂളുകളിൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നത്. 8, 9 ക്‌ളാസുകൾ ഒഴികെ ഒന്ന് മുതൽ പ്ളസ് ടു വരെയുള്ള ക്‌ളാസുകളാണ് ആദ്യഘട്ടത്തിൽ തുറക്കുക. തുടർന്ന് നവംബർ 15ന് ശേഷം 8, 9 ക്‌ളാസുകളും തുറക്കും.
Read also: ജനവാസ മേഖലയിൽ ഒറ്റയാൻ; മണിക്കൂറുകൾക്ക് ശേഷം തിരികെ കാടുകയറ്റി