ഗൗതം മേനോൻ-ചിമ്പു ചിത്രത്തിന് പേരിട്ടു; പിന്നണിയിൽ എആർ റഹ്‌മാനും

By Staff Reporter, Malabar News
gautham menon new movie
Ajwa Travels

ചിലമ്പരശനെ (ചിമ്പു) നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ‘നദികളിലെയ് നീരാടും സൂരിയൻ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് സം​ഗീതം പകരുന്നത് എആർ റഹ്‌മാനാണ്. മൂവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.

വേൽസ് ഫിലിം ഇൻറർനാഷണലിൻറെ ബാനറിൽ ഡോ. ഇഷാരി കെ ഗണേഷ് നിർമിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

നേരത്തെ ചിമ്പുവിനെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്‌ത ‘വിണ്ണൈത്താണ്ടി വരുവായാ‘ മികച്ച വിജയം നേടിയിരുന്നു. തൃഷയായിരുന്നു 2010ൽ ​എത്തിയ ഈ ചിത്രത്തിലെ നായിക. ഗൗതം മേനോൻറെയും ചിമ്പുവിന്റെയും കരിയറിലെ തന്നെ മികച്ച വിജയ ചിത്രങ്ങളിൽ മുന്നിട്ട് നിൽക്കുന്നതാണ് ഈ ചിത്രം.

മലയാളി താരം മഞ്‌ജിമ മോഹൻ നായികയായി 2016ൽ പുറത്തിറങ്ങിയ ‘അച്ചം യെൻപത് മദമയെടാ‘ ആണ് ഈ കൂട്ടുകെട്ടിൽ പുറത്തെത്തിയ അടുത്ത ചിത്രം. എന്നാൽ ഈ ചിത്രത്തിന് കാര്യമായ വിജയം നേടാൻ ആയിരുന്നില്ല.

ഏതായാലും മറ്റൊരു ഗൗതം മേനോൻ മാജിക്കിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. എആർ റഹ്‌മാന്റെ സംഗീതം കൂടി ചേരുന്നത് ആരാധകരുടെ ആകാംക്ഷ ഇരട്ടിയാക്കുകയാണ്. ചിത്രത്തിൽ നയൻ‌താര എത്തുന്നതായും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിൽ ഔദ്യോഗിക സ്‌ഥിരീകരണം വന്നിട്ടില്ല.

Read Also: ദളിത് തൊഴിലാളി ആക്‌ടിവിസ്‌റ്റ് നോദീപ് കൗറിന് ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE