എട്ടുവയസുള്ള മകള്‍ക്ക് ബിയര്‍ നല്‍കി; പിതാവ് അറസ്‍റ്റിൽ

By Syndicated , Malabar News
Spying- Army officials arrested
Representational Image
Ajwa Travels

കാഞ്ഞങ്ങാട്: എട്ടുവയസുള്ള മകള്‍ക്ക് ബിയര്‍ നല്‍കിയ പിതാവ് അറസ്‍റ്റിൽ. കാഞ്ഞങ്ങാട് സ്വദേശിയായ 65കാരനെയാണ് ഹൊസ്‌ദുര്‍ഗ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഹൊസ്‌ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്‌ചത്തേക്ക് റിമാന്‍ഡ് ചെയ്‌തു.

കഴിഞ്ഞ ദിവസം വീട്ടില്‍വെച്ചാണ് മകള്‍ക്ക് ഇയാള്‍ ബിയര്‍ നല്‍കിയത്. കുട്ടിക്ക് ശ്വാസതടസവും ദേഹാസ്വാസ്‌ഥ്യവും അനുഭവപ്പെട്ടതോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് ബന്ധുക്കള്‍ പരാതി നൽകുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 328, ബാലനീതിനിയമം 75, 77 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Read also: പതിനഞ്ചുകാരിക്ക് നേരെ പീഡന ശ്രമം; വ്യവസായി അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE