കണ്ണൂര്‍: പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ വ്യവസായി അറസ്‌റ്റില്‍. തലശ്ശേരി സ്വദേശിയും പ്രമുഖ വ്യവസായിയുമായ ഷറാറ ഷറഫുദ്ദീനെയാണ് ധർമ്മടം പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്‌പദമായ സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും വ്യവസായിയുടെ അടുത്ത് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടർന്ന് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. വീട്ടില്‍ തിരിച്ചെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞതോടെ ധര്‍മ്മടം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടർന്നാണ് വ്യവസായിയെ അറസ്‌റ്റ് ചെയ്‌തത്.
അമ്മയുടെ സഹോദരി ഭര്‍ത്താവും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി കുട്ടി മൊഴി നല്‍കിയിരുന്നു. ഇയാളെ കതിരൂര്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
Read also: മൊഴി ആവര്‍ത്തിച്ച് കിരണ്‍ കുമാര്‍; ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും