ലിംഗഭേദമില്ലാത്ത യൂണിഫോം; സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി

By News Bureau, Malabar News
gender neutral uniform-balussery
Ajwa Travels

കോഴിക്കോട്: ആൺ, പെൺ ഭേദമില്ലാതെയുള്ള യൂണിഫോം നടപ്പിലാക്കിയ ബാലുശ്ശേരി എച്ച്എസ്എസ് സര്‍ക്കാര്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി. വസ്‌ത്ര സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണ് തീരുമാനമെന്ന് ആക്ഷേപിച്ചാണ് മാർച്ച്.

‘വസ്‌ത്ര സ്വതന്ത്ര്യം ഞങ്ങളുടെ അവകാശം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധമാര്‍ച്ച് നടത്തിയത്.

അതേസമയം സ്‌കൂളില്‍ ജെന്‍ഡർ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കിയത് കൂടിയാലോചനകളില്ലാതെ ആണെന്നും ഇത് വസ്‌ത്ര സ്വാതന്ത്ര്യത്തിന് എതിരെയുളള കടന്നുകയറ്റമാണെന്നും എംഎസ്എഫ് ആരോപിച്ചു.

എന്നാല്‍ രക്ഷിതാക്കള്‍ക്കോ കുട്ടികള്‍ക്കോ ഇല്ലാത്ത ആശങ്കയാണ് എതിര്‍ക്കുന്നവര്‍ക്കെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. പ്രതിഷേധങ്ങൾ ഉയരുമെങ്കിലും മാതൃകാപരമായ തീരുമാനവുമായി മുന്നോട്ട് തന്നെയെന്ന് ഇവർ പറയുന്നു.

പ്ളസ് വണ്‍ ബാച്ചിലാണ് ജെന്‍ഡർ ന്യൂട്രല്‍ യൂണിഫോം പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ഔദ്യോഗിക ഉൽഘാടനം ഇന്നായതിനാല്‍ പ്ളസ് വണ്‍ ബാച്ചിലെ 260 കുട്ടികളും ഏകീകൃത വേഷത്തിലാണ് സ്‌കൂളിലെത്തിയത്.

Most Read: വിവാഹ സമയത്ത് വധുവിന് നൽകുന്ന സമ്മാനങ്ങൾ സ്‌ത്രീധനമല്ല; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE