സ്വാതന്ത്ര്യങ്ങളും ഇഷ്‌ടങ്ങളും അനുവദിക്കപ്പെടുന്ന തരത്തിലാണ് ഡ്രസ് കോഡ് മാറേണ്ടത്; വിടി ബൽറാം

By Desk Reporter, Malabar News
The dress code should be changed in such a way that liberties are allowed; VT Balram
Ajwa Travels

കോഴിക്കോട്: ബാലുശേരി ഗവണ്‍മെന്റ് സ്‌കൂളില്‍ ജെന്‍ഡർ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയതിൽ എംഎസ്എഫ് ഉൾപ്പടെയുള്ള സംഘടനകളിൽ നിന്ന് വിമർശനം ഉയരുന്നതിനിടെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വിടി ബല്‍റാം. സ്വാതന്ത്ര്യങ്ങളും ഇഷ്‌ടങ്ങളും അനുവദിക്കപ്പെടുന്ന തരത്തിലാണ് ഡ്രസ് കോഡ് മാറേണ്ടത് എന്ന് ബൽറാം പറഞ്ഞു. വിടി ബൽറാം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് നിലപാട് വ്യക്‌തമാക്കിയത്.

“കൂടുതൽ സ്വാതന്ത്ര്യങ്ങളും ചോയ്‌സുകളും അനുവദിക്കപ്പെടുന്ന തരത്തിലാണ് ഡ്രസ് കോഡ് മാറേണ്ടത്, പുതിയ അടിച്ചേൽപ്പിക്കലുകളുടെ രൂപത്തിലല്ല. അതിന് യൂണിഫോം മാത്രം മാറിയാൽ പോര, കാഴ്‌ചപ്പാടുകളും മാറണം,”- ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

അമിതാവേശവും ആക്രോശങ്ങളുമല്ല ഇക്കാര്യത്തിൽ വേണ്ടത്. മറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ കൂടുതൽ ജനാധിപത്യപരമായ ചർച്ചകളും ബോധ്യപ്പെടുത്തലുകളുമാണ് ഉണ്ടാവേണ്ടത്.

‘ജെന്‍ഡർ ന്യൂട്രല’ടക്കം ഏത് പേരിട്ട് വിളിച്ചാലും മനസിനിണങ്ങുന്നതും സൗകര്യപ്രദവുമായ വസ്‌ത്രധാരണ രീതികൾ സ്വയം തിരഞ്ഞെടുക്കാൻ നമ്മുടെ കുട്ടികൾക്ക് തന്നെ കഴിയുന്ന അവസ്‌ഥയാണ് നാം സൃഷ്‌ടിച്ചെടുക്കേണ്ടത്; ബൽറാം പറഞ്ഞു.

നേരത്തെ വിടി ബല്‍റാം ജെന്‍ഡർ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയതിനെ അനുകൂലിച്ചു എന്ന തരത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പടെയുള്ള മാദ്ധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. എന്നാൽ, ഇതിൽ നിന്ന് വ്യത്യസ്‌തമായി, വ്യക്‌തമായ നിലപാട് പറയാതെയാണ് ബൽറാമിന്റെ ഫേസ്ബുക്ക് പോസ്‌റ്റ്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം;

അവർക്ക് കംഫട്ടബിൾ ആയി തോന്നുന്ന വസ്‌ത്രം അവർ ധരിക്കട്ടെ. ഫ്രീഡം ഓഫ് ചോയ്‌സും ഈക്വാളിറ്റിയും ജൻഡറും ഒബ്‌ജക്റ്റിഫിക്കേഷനുമൊക്കെ ചർച്ച ചെയ്യപ്പെടുന്ന ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങൾ മാറട്ടെ.

യൂണിഫോമിറ്റിയല്ല, ഡൈവേഴ്‌സിറ്റി തന്നെയാണ് ജനാധിപത്യത്തിന്റെ യഥാർഥ സൗന്ദര്യം. അതിനാൽ സ്‌കൂൾ യൂണിഫോമിനകത്തും പരമാവധി വൈവിധ്യങ്ങൾക്കുള്ള കുട്ടികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാനുള്ള സാധ്യത ആരായാവുന്നതാണ്. നിലവിൽ യൂണിഫോമുകൾ കൂടുതലും വിലക്കുകളുടെ രൂപത്തിലാണ് കടന്നുവരുന്നത്, പ്രത്യേകിച്ചും പെൺകുട്ടികൾക്ക്. ചുരിദാറേ ധരിക്കാൻ പാടൂ, ചുരിദാറിന് സ്ളിറ്റ് ഉണ്ടാവാൻ പാടില്ല, ഉണ്ടെങ്കിൽത്തന്നെ അതിന് നീളമുണ്ടാവാൻ പാടില്ല, ഷാൾ നെഞ്ചിലേക്ക് എത്ര വരെ ഇറക്കിയിടണം, മുടി രണ്ടുവശത്തേക്കും എങ്ങനെ പിന്നിയിടണം, എങ്ങനെ റിബൺ കെട്ടണം, എന്നിങ്ങനെ വിലക്കുകളുടെ അയ്യരുകളിയാണ്. ആൺകുട്ടികൾക്കാണെങ്കിൽ ഇത്തരം പൊല്ലാപ്പുകൾ അധികമില്ല.

ഇതിൽ നിന്നൊക്കെ ഒരു മാറ്റമുണ്ടാവുന്ന ഏതൊരു നീക്കവും സ്വാഗതാർഹമാണ്. ആ നിലയിൽ കൂടുതൽ സ്വാതന്ത്ര്യങ്ങളും ചോയ്‌സുകളും അനുവദിക്കപ്പെടുന്ന തരത്തിലാണ് ഡ്രസ് കോഡ് മാറേണ്ടത്, പുതിയ അടിച്ചേൽപ്പിക്കലുകളുടെ രൂപത്തിലല്ല. അതിന് യൂണിഫോം മാത്രം മാറിയാൽ പോരാ, കാഴ്‌ചപ്പാടുകളും മാറണം.

ബാലുശേരി സർക്കാർ എച്ച്എസ് സ്‌കൂളിലെ വിദ്യാർഥികൾ

ബാലുശേരിയിലെ പരീക്ഷണം അവിടം കൊണ്ട് അവസാനിക്കുന്ന സാഹചര്യമുണ്ടാവരുത്. അതുകൊണ്ട് തന്നെ അമിതാവേശവും ആക്രോശങ്ങളുമല്ല ഇക്കാര്യത്തിൽ വേണ്ടത്. മറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കുമിടയിൽ കൂടുതൽ ജനാധിപത്യപരമായ ചർച്ചകളും ബോധ്യപ്പെടുത്തലുകളുമാണ് ഉണ്ടാവേണ്ടത്. ‘ജൻഡർ ന്യൂട്രല’ടക്കം ഏത് പേരിട്ട് വിളിച്ചാലും മനസിനിണങ്ങുന്നതും സൗകര്യപ്രദവുമായ വസ്‌ത്രധാരണ രീതികൾ സ്വയം തിരഞ്ഞെടുക്കാൻ നമ്മുടെ കുട്ടികൾക്ക് തന്നെ കഴിയുന്ന അവസ്‌ഥയാണ് നാം സൃഷ്‌ടിച്ചെടുക്കേണ്ടത്.
വാര്യര് പറയണ പോലെ, ഇത് അവരുടെ കാലമല്ലേ!

VT-Balram-Faceboock-Post
വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്‌റ്റ്

Most Read:  ലഖിംപൂർ ഖേരി; മകനെക്കുറിച്ച് ചോദിച്ച മാദ്ധ്യമ പ്രവർത്തകനോട് കയർത്ത് കേന്ദ്രമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE