ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോ വീണ്ടും റദ്ദാക്കി; 2023ൽ തിരിച്ചെത്തും

By Staff Reporter, Malabar News
Geneva motor show postponed
Ajwa Travels

ജനീവ: കോവിഡ് വ്യാപനത്തെ തുടർന്ന് 2022ലെ ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോ (ജിഐഎംഎസ്) റദ്ദാക്കി. അടുത്ത വർഷം ഫെബ്രുവരി 19 മുതൽ 27 വരെയാണ് പരിപാടി നടത്താൻ നിശ്‌ചയിച്ചിരുന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് കോവിഡ് കാരണം പ്രദർശനം മാറ്റിവെക്കുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായി തുടരുന്ന ചിപ്പ് ക്ഷാമവും മോട്ടോർ ഷോ മാറ്റിവെക്കാൻ കാരണമായെന്ന് പരിപാടിയുടെ സംഘാടകർ ഔദ്യോഗിക പ്രസ്‌താവനയിലൂടെ അറിയിച്ചു. പ്രദർശനം സുഗമമായി നടത്താൻ കഴിയുമോയെന്ന കാര്യത്തിൽ പല കമ്പനികളും നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു.

കോവിഡ് വ്യാപനവും ചിപ്പ് ക്ഷാമവും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയുടെ സിഇഒ സാൻഡ്രോ മെസ്‌കിറ്റ പറഞ്ഞു. പെട്ടെന്നുള്ള തീരുമാനം കമ്പനികളെയും, വാഹന പ്രേമികളെയും നിരാശയിൽ ആഴ്‌ത്തുമെന്നും അതിനാലാണ് 6 മാസം മുൻപ് തന്നെ കൃത്യമായ തീരുമാനം പ്രഖ്യാപിച്ചതെന്നും അദ്ദേഹം അറിയിച്ചു.

Read Also: ആഫ്രിക്കയിലെ മഞ്ഞുമലകൾ അപ്രത്യക്ഷമാകുന്നു; 12 കോടിയോളം ജനങ്ങൾ ദുരിതത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE