ഗുജറാത്തിൽ 20കാരിയെ കൂട്ട ബലാൽസംഗം ചെയ്‌തു; പ്രതികൾ അറസ്‍റ്റിൽ

By Syndicated , Malabar News
student-gang-raped
Ajwa Travels

രാജ്കോട്ട്: ഗുജറാത്തിലെ ബോതാഡ് ജില്ലയിൽ മൂന്ന് പേർ ചേർന്ന് 20കാരിയെ കൂട്ട ബലാൽസംഗം ചെയ്‌തതായി പരാതി. പെൺകുട്ടിയുടെ പരാതിയിൽ രൺപൂർ പൊലീസ് കേസെടുത്ത് പ്രതികളെ കസ്‌റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ സുഹൃത്തായ ഇന്ദ്രജിത്ത് ഖച്ചർ, കൂട്ടുപ്രതികളായ സത്യജിത്ത് ഖച്ചർ, ജയ് വീർ ഖച്ചർ എന്നിവരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.

ഡിസംബർ 9ന് പെൺകുട്ടി ഇന്ദ്രജിത്തിന്റെ ഫാമിൽ പോയിരുന്നു അവിടെ നിന്നും മറ്റ് പ്രതികളും കൂടെ ചേർന്ന് മദ്യപിച്ച ശേഷം ബലാൽസംഗം ചെയ്യുകയായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്.

ഉടൻ വിട്ടയക്കാമെന്ന് ഉറപ്പ് നൽകിയ പ്രതികൾ 18 ദിവസമാണ് കുട്ടിയെ ഫാമിൽ ഒളിപ്പിച്ചത്. ശേഷം വീട്ടിലേക്ക് വിടാതെ രാജ്ക്കോട്ടിലേക്ക് മടങ്ങണമെന്നും നടന്ന സംഭവങ്ങൾ പുറത്തറിഞ്ഞാൽ മാതാപിതാക്കളേയും സഹോദരിയേയും കൊലപ്പെടുത്തുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി.

തുടർന്ന് ജാംനഗറിലുള്ള ബന്ധുവീട്ടിലെത്തിയ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ പെൺകുട്ടിയുടെ തിരോധാനത്തെക്കുറിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകാത്തത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് രൺപൂർ സബ് ഇൻസ്‌പെക്‌ടർ കാലിയ പറഞ്ഞു.

Read also: രാഷ്‌ട്രീയത്തില്‍ ചേർന്നത് ജനങ്ങളെ സഹായിക്കാൻ; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE