തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കസ്റ്റംസ് കേസ് പ്രതികളായ മുഹമ്മദ് അന്‍വര്‍, ഷെമീം, ജിഫ്സല് എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്‍പത്, പതിമൂന്ന്, പതിന്നാലാം പ്രതികളാണിവര്‍.
മുഖ്യപ്രതി കെ.ടി റമീസിന് എറണാകുളം എക്കണോമിക്സ് ഒഫന്‍സ് കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. കേസില്‍ പ്രധാന വാദം പൂര്‍ത്തിയായെന്നും റമീസിന് ജാമ്യം ലഭിക്കുന്നത് കേസിനെ ബാധിക്കില്ലെന്നും കസ്റ്റംസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു
ജാമ്യം കിട്ടിയെങ്കിലും എന്‍ഐഎ കേസിലും പ്രതിയായ റമീസിന് ജയില്‍ മോചിതനാകാന്‍ സാധിക്കില്ല. നിലവില്‍ വിയ്യൂര്‍ ജയിലിലാണ് റമീസിനെ പാര്‍പ്പിച്ചിരിക്കുന്നത്.
Read also: അതിഥി തൊഴിലാളിക്കും വിശ്രമം വേണം; ഉത്തരവ് തിരുത്തി സര്‍ക്കാര്‍