അതിഥി തൊഴിലാളിക്കും വിശ്രമം വേണം; ഉത്തരവ് തിരുത്തി സര്‍ക്കാര്‍

By News Desk, Malabar News
MalabarNews_migrant workers in kerala
Representation Image
Ajwa Travels

തിരുവനന്തപുരം: രൂക്ഷ വിമര്‍ശനം നേരിട്ട ഉത്തരവ് തിരുത്തി സര്‍ക്കാര്‍. കോവിഡ് രോഗിയാണെങ്കിലും അതിഥി തൊഴിലാളിയെക്കൊണ്ട് ജോലി ചെയ്യിക്കാമെന്ന പൊതുഭരണ വകുപ്പിന്റെ ഉത്തരവാണ് സര്‍ക്കാര്‍ തിരുത്തിയത്. അതിഥി തൊഴിലാളി കോവിഡ് രോഗിയാണെങ്കില്‍ വിശ്രമം അനുവദിക്കണമെന്ന് പുതിയ ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ ജോലി ചെയ്യിക്കാമെന്നാണ് പൊതുഭരണ വകുപ്പ് നേരത്തത്തെ ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നത്. സുരക്ഷിതമായി വേര്‍തിരിച്ച സ്ഥലങ്ങളില്‍ മുന്‍ കരുതലുകളോടെ ജോലിക്ക് നിയോഗിക്കാം. മറ്റ് തൊഴിലാളികളുമായോ ജീവനക്കാരുമായോ സമ്പര്‍ക്കം പാടില്ല തുടങ്ങിയവ ആയിരുന്നു നിര്‍ദേശങ്ങള്‍. കോവിഡ് നിരീക്ഷണ കേന്ദ്രങ്ങള്‍ക്കുള്ള മാര്‍ഗരേഖ പ്രകാരമാവണം ഇവര്‍ക്ക് താമസ സൗകര്യവും ഭക്ഷണവും. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ‘ദിശ’ നമ്പരുമായി ബന്ധപ്പെടണമെന്നുംനേരത്തെ പുറപ്പെടുവിച്ച നിര്‍ദേശത്തിലുണ്ട്.

സര്‍ക്കാരിന്റേത് വിചിത്രമായ നിര്‍ദേശമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ പറഞ്ഞിരുന്നു. കോവിഡ് രോഗിക്ക് ലക്ഷണങ്ങളില്ലെങ്കിലും പൂര്‍ണ വിശ്രമം വേണമെന്നും കെ ജി.എം.ഒ.എ പ്രസിഡന്റ് ഡോ ജോസഫ് ചാക്കോ വ്യക്തമാക്കി.

Read Also: രാജ്യം ഈ ദിവസം തൊഴിലില്ലായ്‌മ ദിനമായി ആചരിക്കും; രാഹുൽ ​ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE