രാജ്യം ഈ ദിവസം തൊഴിലില്ലായ്‌മ ദിനമായി ആചരിക്കും; രാഹുൽ ​ഗാന്ധി

By Desk Reporter, Malabar News
Rahul-Gandhi_2020-Sep-17
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ യുവാക്കൾ ഇന്നത്തെ ദിവസം തൊഴിലില്ലായ്‌മ ദിനമായി ആചരിക്കുമെന്ന് കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനമായ ഇന്ന് അദ്ദേഹത്തിന് ആശംസ നേർന്ന് ട്വീറ്റ് ചെയ്‌തതിന് പിന്നാലെയായിരുന്നു രാഹുലിന്റെ വിമർശനവും.

“തൊഴിലില്ലായ്‌മ നിരക്കിലുണ്ടാകുന്ന വർദ്ധന രാജ്യത്തെ യുവാക്കളെ ഈ ദിവസം ദേശീയ തൊഴിലില്ലായ്‌മ ദിനമായി ആചരിക്കാൻ നിർബന്ധിതരാക്കുന്നു. തൊഴിൽ ഒരു അന്തസ്സാണ്. എത്രകാലം സർക്കാരിന് അത് അവഗണിച്ച് കൊണ്ട് മുന്നോട്ട് പോകാൻ കഴിയും?,”- രാഹുൽ ഗാന്ധി ചോദിച്ചു.

രാജ്യത്ത് തൊഴിലില്ലായ്‌മ നിരക്ക് കുത്തനെ ഉയരുന്നത് സംബന്ധിച്ച് ഹിന്ദി പത്രത്തിൽ വന്ന റിപ്പോർട്ട് പങ്കു വച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്. രാജ്യത്ത് ഒരു കോടിയിലേറെ ഇന്ത്യക്കാർ ജോലി തേടുമ്പോൾ 1.77 ലക്ഷം ജോലി മാത്രമാണ് ശേഷിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Also Read:  മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് റഷ്യന്‍ പ്രസിഡന്റ്

അതേസമയം, മോദിയുടെ പിറന്നാൾ ദിവസം ദേശീയ തൊഴിലില്ലായ്‌മ ദിനമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ ഹാഷ്‌ടാഗ്‌ ക്യാമ്പയിൻ നടക്കുന്നുണ്ട്. ‘നാഷണൽ അൺഎംപ്ലോയ്‌മെന്റ് ഡേ’ എന്ന പേരിലാണ് ഹാഷ്‌ടാഗ്‌ ക്യാമ്പയിൻ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE