സ്വർണക്കടത്ത് കേസ് ബെംഗളൂരുവിലേക്ക് മാറ്റണം; ട്രാൻസ്‌ഫർ ഹരജിയുമായി ഇഡി

By Staff Reporter, Malabar News
enforcement-directorate
Representational Image
Ajwa Travels

കൊച്ചി: സ്വര്‍ണക്കള്ളകടത്ത് കേസില്‍ നിര്‍ണായക നീക്കവുമായ ഇഡി. കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ട്രാന്‍സ്‌ഫര്‍ ഹരജി നല്‍കി. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ഇഡിയുടെ നീക്കം. നിലവില്‍ കേരളത്തിലുള്ള കേസ് ബെംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ഇഡിയുടെ ആവശ്യം.

നിലവില്‍ എറണാകുളത്ത് കോടതിയിലാണ് സ്വര്‍ണക്കടത്ത് കേസുള്ളത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമുണ്ടെന്നും അതിനാല്‍ ഇനി കേരളത്തില്‍ കേസ് നടത്താനാകില്ലെന്നും ബെംഗളൂരുവിലേക്ക് മാറ്റണമെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ഇഡി പറയുന്നു. കേസിന്റെ മുഴുവനായ നടത്തിപ്പും കേരളത്തിന് പുറത്തേക്ക് മാറ്റണം.

നേരത്തെ ഇഡി ഉദ്യോഗസ്‌ഥര്‍ക്കെതിരെ സംസ്‌ഥാന സര്‍ക്കാര്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണം ഹൈക്കോടതി റദ്ദാക്കിയെങ്കിലും കീഴ്‌ക്കോടതിക്ക് അന്വേഷണ കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് പറഞ്ഞിരുന്നു. ഇപ്പോഴും ഇഡി ഉദ്യോഗസ്‌ഥര്‍ക്കെതിരായ ഹരജികള്‍ സുപ്രീം കോടതിയിലുണ്ട്. ഈ സാഹചര്യങ്ങളില്‍ കൂടിയാണ് കേസ് കേരളത്തില്‍ നിന്ന് മാറ്റണമെന്ന് ഇഡി ആവശ്യപ്പെടുന്നത്.

Read Also: മുഖ്യമന്ത്രി ഭീരു, ചർച്ചയിൽ നിന്ന് പോലും ഒളിച്ചോടുന്നു; വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE