കണ്ണൂരില്‍ 85 ലക്ഷം രൂപയിലധികം വിലവരുന്ന സ്വര്‍ണം പിടികൂടി

By News Desk, Malabar News
Malabarnews_kannur airport
Representational image
Ajwa Travels

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ രണ്ടു പേരില്‍ നിന്നായി 85 ലക്ഷം രൂപയിലധികം വിലവരുന്ന സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ നാദാപുരം സ്വദേശി ആഷിഖ്, ശ്രീകണ്‌ഠാപുരം സ്വദേശി ഷബീര്‍ എന്നിവരില്‍ നിന്നായി 1714 ഗ്രാം സ്വര്‍ണമാണ് കസ്‌റ്റംസ് പിടികൂടിയത്. സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

വ്യാഴാഴ്‌ച ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിലാണ് ഷബീര്‍ വന്നത്. 53 ലക്ഷം രൂപയോളം വില വരുന്ന 1038 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്. ആഷിഖ് ഇന്‍ഡിഗോ വിമാനത്തിലാണ് കണ്ണൂരിലെത്തിയത്. 32 ലക്ഷം രൂപയിലധികം വില വരുന്ന 676 ഗ്രാം സ്വര്‍ണം ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തി. കസ്‌റ്റംസ് ജോയിന്റ് കമ്മീഷണര്‍ എസ് കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

Kerala News: വാക്‌സിന്‍ ഈ മാസം തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE