ജീന്‍സിൽ സ്വര്‍ണം പൂശി കടത്ത്; പുതിയ ടെക്‌നിക്കുമായി കണ്ണൂരില്‍ യുവാവ് പിടിയിൽ

By News Desk, Malabar News
gold smuggling
ജീന്‍സ് പാന്റിൽ പെയിന്റ് രൂപത്തില്‍ കടത്താൻ ശ്രമിച്ച സ്വര്‍ണം
Ajwa Travels

കണ്ണൂര്‍: ഇട്ടിരിക്കുന്ന ജീന്‍സ് പാന്റിൽ പെയിന്റ് രൂപത്തില്‍ സ്വര്‍ണം പൂശി കടത്താൻ ശ്രമിച്ച യുവാവ് അറസ്‌റ്റിൽ. കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സ്വർണ കള്ളക്കടത്തിലെ പുതുമയുള്ള ടെക്‌നികുമായി എത്തിയ യുവാവ് പിടിയിലായത്. പേസ്‌റ്റ് രൂപത്തിലാക്കി, വസ്‍ത്രത്തില്‍ പുരട്ടി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് അധികൃതര്‍ പിടികൂടിയത്.

ജീന്‍സ് പാന്റില്‍ പെയിന്റ് പറ്റിയതുപോലെയോ പുതിയൊരു ഡിസൈന്‍ പോലെയോ ഒറ്റനോട്ടത്തില്‍ തോന്നുന്ന തരത്തിലാണ് സ്വർണം പൂശിയിരുന്നത്. ഇരു കാലുകളിലും പേസ്‌റ്റ് രൂപത്തിലുള്ള സ്വര്‍ണം പെയിന്റടിച്ച് ഇതിന് പുറമേ തുണിയും തുന്നിച്ചേര്‍ത്ത നിലയിലാണ് ഉണ്ടായിരുന്നത്.

ചെറുതാഴം സ്വദേശി ശിഹാബില്‍ നിന്നാണ് 15 ലക്ഷത്തോളം രൂപ വിലയുള്ള 302 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഞായറാഴ്‌ച പുലര്‍ച്ചെ ദുബായിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിലാണ് ശിഹാബ് എത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമായാണ് ഈ രീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത്.

പശയോടൊപ്പം ചേര്‍ത്ത് പേസ്‌റ്റ് രൂപത്തിലുള്ള സ്വര്‍ണം പിടിപ്പിച്ചതിനാല്‍ മെറ്റല്‍ ഡിറ്റക്‌റ്റര്‍ വഴി പിടികൂടാന്‍ സാധ്യത കുറവായിരിക്കുമെന്ന് കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. കസ്‌റ്റംസ് അസി. കമ്മീഷണര്‍ ഫായിസ് മുഹമ്മദ്, സൂപ്രണ്ടുമാരായ പിസി ചാക്കോ, എസ് നന്ദകുമാര്‍, ഇന്‍സ്‌പെക്‌ടര്‍മാരായ ദിലീപ് കൗശല്‍, ജോയ് സെബാസ്‌റ്റിൻ, മനോജ് യാദവ്, സന്ദീപ് കുമാര്‍, യദു കൃഷ്‌ണ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

Also Read: തൃക്കാക്കരയിലെ ഓണ സമ്മാന വിവാദം; ആരോപണത്തിൽ കഴമ്പുണ്ടെന്ന് വിജിലൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE