ചോക്ളേറ്റിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരാൾ പിടിയിൽ

By News Desk, Malabar News
malabarnews-kannur-international-airport
Ajwa Travels

കണ്ണൂര്‍: ചോക്ളേറ്റിനുള്ളിൽ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച  യുവാവ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. കാസര്‍ഗോഡ് സ്വദേശി ഇര്‍ഷാദാണ് പിടിയിലായത്.

ചോക്ളേറ്റില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 10 ലക്ഷം രൂപ വിലവരുന്ന 193 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. അടുത്ത മാസങ്ങളിലായി കണ്ണൂര്‍ വിമാനത്താവളം വഴി നടന്നുവരുന്ന സ്വര്‍ണക്കടത്ത് കേസുകളുടെ എണ്ണം വർധിക്കുകയാണ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്നതിന് സമാനമായ രീതിയില്‍ കണ്ണൂരും സിബിഐ പരിശോധന നടത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.

പരിശോധനക്ക് കസ്‌റ്റംസ് അസി. കമ്മിഷണര്‍മാരായ ഇ വികാസ്, വെങ്കട് നായിക്, സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സിവി മാധവന്‍, ഇന്‍സ്‌പെക്റ്റർമാരായ എന്‍ അശോക് കുമാര്‍, കെവി രാജു, ബി യദുകൃഷ്‌ണ, സന്ദീപ് കുമാര്‍, സോനിത്ത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Malabar News: കാമുകിയുടെ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE