നെടുമ്പാശേരിയിൽ സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ

By News Desk, Malabar News
Gold biscuits seized
Representational Image
Ajwa Travels

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 25 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നുമെത്തിയ മലപ്പുറം കാവന്നൂർ സ്വദേശി മുഹമ്മദ് മുസ്‌തഫയാണ് പിടിയിലായത്.

എമർജൻസി ലൈറ്റിന്റെ ബാറ്ററിക്കുള്ളിലാണ് ഇയാൾ സ്വർണം ഒളിപ്പിച്ചിരുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്‌റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റാണ് സ്വർണം പിടികൂടിയത്. 450 ഗ്രാം സ്വർണമാണ് ഇയാൾ കടത്തികൊണ്ടുവന്നതെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു.

Malabar News: കോവിഡ്; ജില്ലയില്‍ 32 പഞ്ചായത്തുകള്‍ അടച്ചിടാന്‍ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE