തുറമുഖം വഴി സ്വർണം കടത്തിയ കേസിൽ നാല് പേർ അറസ്‌റ്റിൽ

By News Desk, Malabar News
gold smuggling
Representational Image
Ajwa Travels

കൊച്ചി: തുറമുഖം വഴി സ്വർണം കടത്തിയ കേസിൽ നാല് പേർ അറസ്‌റ്റിൽ. അൽത്താഫ്, മുഹമ്മദലി, അബ്‌ദുള്ള, ബിജു ജോൺ എന്നിവരാണ് അറസ്‌റ്റിലായത്. ഇന്നലെയാണ് തുറമുഖം വഴി കോടികളുടെ സ്വർണം കടത്താൻ ശ്രമിച്ചത്.

അറസ്‌റ്റിലായ അൽത്താഫാണ് സ്വർണം എത്തിച്ചതെന്ന് ഡിആർഐ വ്യക്‌തമാക്കി. ഏഴരക്കോടിയോളം വിലവരുന്ന 14.7 കിലോ സ്വർണമാണ് പരിശോധനക്കിടെ തുറമുഖത്തു നിന്നും പിടികൂടിയത്. മുൻപും തുറമുഖം വഴി പ്രതികൾ സ്വർണം കടത്തിയെന്നും ഡിആർഐ കണ്ടെത്തി.

ബിസ്‌ക്കറ്റ് രൂപത്തിലാക്കിയ സ്വർണം റഫ്രിജറേറ്ററിൽ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കണ്ടെയ്‌നറിലെ സി ബാഗേജിൽ നിന്നാണ് സ്വർണം പിടികൂടിയത്. സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഡിആർഐ പരിശോധന നടത്തിയിരുന്നു.

Also Read: കിടപ്പുരോഗികൾക്ക് വീട്ടിലെത്തി വാക്‌സിൻ നൽകൽ; സർക്കാരിന് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE