മംഗളൂരു എയർപോർട്ടിൽ അരക്കോടി രൂപയുടെ സ്വർണം പിടികൂടി

By News Desk, Malabar News
arrest
Representational Image
Ajwa Travels

കാസർഗോഡ്: മംഗളൂരു വിമാനത്താവളം വഴി അരക്കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച മലയാളി അറസ്‌റ്റിൽ. കാസർഗോഡ് കള്ളാർ സ്വദേശി ഇസ്‌മായിൽ അഹമ്മദിനെയാണ് കസ്‌റ്റംസ്‌ അധികൃതർ അറസ്‌റ്റ് ചെയ്‌തത്‌.

വെള്ളിയാഴ്‌ച സ്‌പൈസ് ജെറ്റിന്റെ എസ്‌ജി 146 വിമാനത്തിലെത്തിയ ഇയാളിൽ നിന്ന് 57,14,940 രൂപ വിലവരുന്ന 1.23 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. രാസവസ്‌തുക്കൾ ചേർത്ത് പേസ്‌റ്റ് രൂപത്തിലാക്കിയ സ്വർണം പ്‌ളാസ്‌റ്റിക് കവറിൽ പാക്ക് ചെയ്‌ത്‌ അടിവസ്‌ത്രത്തിനടിയിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

160 ഗ്രാം സ്വർണം മാല രൂപത്തിലാക്കിയും കടത്താൻ ശ്രമിച്ചിരുന്നു. കസ്‌റ്റംസ്‌ ഡെപ്യൂട്ടി കമ്മീഷണർ ഡോ.കപിൽ ഗാഡെയുടെ നിർദ്ദേശ പ്രകാരം സൂപ്രണ്ടുമാരായ കെ ശ്രീകാന്ത്, നാഗേഷ് കുമാർ, നവീൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇസ്‌മായിൽ അഹമ്മദിനെ അറസ്‌റ്റ് ചെയ്‌തത്‌.

Also Read: തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം; വയനാട്ടിൽ വീണ്ടും മാവോയിസ്‌റ്റ്‌ പോസ്‌റ്റർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE