ഗോള്‍ഡന്‍ ഗ്ളോബ്; മികച്ച നടനായി ചാഡ്‌വിക് ബോസ്‌മാന്‍, പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ‘ക്രൗൺ’

By Staff Reporter, Malabar News
golden-globes
Ajwa Travels

ന്യൂയോർക്ക്: 78ആമത് ഗോൾഡൻ ഗ്ളോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ ഓൺലൈനായാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനായി ഹോളിവുഡ് ഫോറിൻപ്രസ് അസോസിയേഷൻ നൽകിവരുന്ന പുരസ്‌കാരമാണിത്.

അന്തരിച്ച പ്രശസ്‌ത നടൻ ചാഡ്‌വിക് ബോസ്‌മാനാണ് ഡ്രാമ വിഭാഗത്തിലെ മികച്ച നടൻ. ഈ വിഭാഗത്തിലെ മികച്ച നടി- ആഡ്രാ ഡേ ( ദി യൂണൈറ്റഡ് സ്‌റ്റേറ്റസ് വേഴ്സസ് ബില്ലി ഹോളിഡേ ആണ്. മ്യൂസിക്കൽ/ കോമഡി വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം ഐ ഡോണ്ട് കെയർ എന്ന ചിത്രത്തിലെ അഭിനയത്തിന് റോസ് മുണ്ട് പൈക്ക് കരസ്‌ഥമാക്കിയപ്പോൾ സാച്ച ബാറോൺ കൊഹൻ (ബാരാത് സബ്സീക്വന്റ് മൂവീ ഫിലിം) ഇതേ വിഭാഗത്തിലെ മികച്ച നടാനായി.

ടെലിവിഷൻ വിഭാഗത്തിൽ ‘ദി ക്രൗൺ’ നാല് പുരസ്‌കാരങ്ങൾ നേടി മികച്ച നേട്ടം കൊയ്‌തു. മികച്ച സീരീസ്, മികച്ച നടി, മികച്ച നടൻ, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം സ്വന്തമാക്കിയത്.

ഡ്രാമ വിഭാഗത്തിലെ മികച്ച ചിത്രം നൊമാദ്ളാൻഡ് ആണ്. മ്യൂസിക്കൽ/ കോമഡി വിഭാഗത്തിലെ മികച്ച ചിത്രം ‘ബൊരാത് സബ്‌സീക്വന്റ് മൂവീ ഫിലിം’ ആണ്.

മറ്റ് പുരസ്‌കാര ജേതാക്കൾ:

  • മികച്ച സംവിധായകൻ- ചോലെ സാവോ (നൊമാദ്ളാൻഡ്)
  • മികച്ച സഹനടി- ജോടി ഫോസ്‌റ്റർ (ദ മൗറീഷ്യൻ)
  • മികച്ച സഹനടൻ- ഡാനിയേൽ കലുയ്യ (ജൂഡാസ് ആന്റ ദ ബ്ളാക്ക് മിശിഹ)
  • മികച്ച തിരക്കഥകൃത്ത്- ആരോൺ സോർക്കിൻ (ദ ട്രയൽ ഓഫ് ദി ഷിക്കാഗോ)
  • മികച്ച വിദേശ ചിത്രം- മിനാരി (അമേരിക്ക)
  • മികച്ച ആനിമേറ്റഡ് ഫീച്ചർ ചിത്രം- സോൾ
  • മികച്ച ഒറിജിനൽ സ്‌കോർ-സോൾ
  • മികച്ച ഓറിജിനൽ സോങ്- സീൻ (ദ ലൈഫ് അഹെഡ്)

ടെലിവിഷൻ വിഭാഗം

  • മികച്ച ടെലിവിഷൻ സീരീസ് (ഡ്രാമ)- ദി ക്രൗൺ
  • മികച്ച നടി (ഡ്രാമ)- എമ്മ കോറിൻ (ദി ക്രൗൺ)
  • മികച്ച നടൻ (ഡ്രാമ)- ജോഷ്വാ കോണർ (ദി ക്രൗൺ)
  • മികച്ച സഹനടി (ഡ്രാമ)- ഗില്ലൻ ആൻഡേഴ്സൺ (ദി ക്രൗൺ)
  • മികച്ച സഹനടൻ (ഡ്രാമ)- ജോൺ ബൊയേഗ (സ്മോൾ ആക്‌സ്)
  • മികച്ച ടെലിവിഷൻ സീരീസ് (മ്യൂസിക്കൽ/കോമഡി)- ഷിറ്റ്സ് ക്രീക്ക്മി
  • കച്ച നടി (മ്യൂസിക്കൽ/ കോമഡി)- കാതറിൻ ഓഹാര (ഷിറ്റ്സ് ക്രീക്ക്)
  • മികച്ച നടൻ (മ്യൂസിക്കൽ/ കോമഡി)- ജാസൺ സുഡെകിസ് (ടെഡ് ലാസ്സോ)
  • മികച്ച ലിമിറ്റഡ് സീരീസ്- ദി ക്യൂൻസ് ഗാംബിറ്റ്
  • മികച്ച നടി (ലിമിറ്റഡ് സീരീസ്)- അൻയാ ടെയ്‌ലർ ഡോയ് ( ക്യൂൻസ് ഗാംബിറ്റ്)
  • മികച്ച നടൻ (ലിമിറ്റഡ് സീരീസ്)- മാർക്ക് റഫല്ലോ- ഐ നോ ദിസ് ഈസ് മച്ച് ട്രൂ

Read Also: പ്രധാനമന്ത്രി ആദ്യഡോസ് വാക്‌സിൻ സ്വീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE