ബംഗാളിൽ ചരക്കു ട്രെയിനുകൾ കൂട്ടിയിടിച്ചു പാളം തെറ്റി; ലോക്കോ പൈലറ്റിന് പരിക്ക്

By Trainee Reporter, Malabar News
Goods trains collide in Bangal
Ajwa Travels

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ബങ്കുരയിൽ ചരക്കു ട്രെയിനുകൾ കൂട്ടിയിടിച്ചു പാളം തെറ്റി. ബങ്കുരയിലെ ഓൺഡ സ്‌റ്റേഷനിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. 12 ബോഗികളാണ് പാളം തെറ്റിയത്. ഒരു ട്രെയിനിന് പിറകിൽ മറ്റൊരു ട്രെയിൻ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആളപായം ഇല്ലെങ്കിലും ഗുഡ്‌സ്‌ ട്രെയിനുകളിൽ ഒന്നിലെ ലോക്കോ പൈലറ്റിന് പരിക്കേറ്റു.

അപകടം ഖരക്‌പുർ-ബങ്കുര- അദ്ര ഡിവിഷനിലെ ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. എത്രയും വേഗം ബോഗികൾ നീക്കി ട്രെയിൻ ഗതാഗതം പുനഃസ്‌ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഇതുവഴിയുള്ള 14 ട്രെയിനുകൾ റദ്ദാക്കി. മൂന്നെണ്ണം വഴിതിരിച്ചുവിട്ടു. സിഗ്‌നൽ പ്രശ്‌നമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

Most Read: കാലവർഷം ദുർബലം; സംസ്‌ഥാനത്ത്‌ ഇതുവരെ 65 ശതമാനം മഴ കുറവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE