സോമാറ്റോ,സ്വിഗ്ഗി കമ്പനികള്‍ക്ക് ഗൂഗിളിന്റെ നോട്ടീസ്

By Staff Reporter, Malabar News
malabarnews-somsw
Representational Image
Ajwa Travels

രാജ്യത്തെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളായ സോമാറ്റോ, സ്വിഗ്ഗി എന്നിവക്ക് ഗൂഗിളിന്റെ നോട്ടീസ്. പ്ലേസ്‌റ്റോർ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ഐപിഎല്‍ ആരംഭിച്ചതിന് പിന്നാലെ അതുമായി ബന്ധപ്പെട്ട പ്രത്യേക ഫീച്ചറുകള്‍ ഇരു കമ്പനികളുടെയും ആപ്ലിക്കേഷനുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് ഗൂഗിളിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.

സമാനമായ വിഷയത്തില്‍ രാജ്യത്തെ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനമായ പേടിഎമ്മിനെ ഗൂഗിള്‍ പ്ലേസ്‌റ്റോറിൽ നിന്നും നീക്കം ചെയ്‌തിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിലക്ക് നീക്കിയത്. നോട്ടീസ് ലഭിച്ചത് സ്ഥിരീകരിച്ച സോമാറ്റോ ന്യായീകരിക്കാന്‍ കഴിയാത്ത നടപടിയെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ താരതമ്യേന ചെറിയ കമ്പനിയായ തങ്ങള്‍ക്ക് വിഷയത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും, പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് എന്നും സോമാറ്റോ പ്രതിനിധി വ്യക്തമാക്കി.

എന്നാല്‍ വിഷയത്തില്‍ സ്വിഗ്ഗി പ്രതികരണത്തിന് തയ്യാറായിട്ടില്ല. എങ്കിലും പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഐപിഎല്‍ ആരംഭിച്ചതോടെ നിരവധി കമ്പനികളാണ് സമാന രീതിയില്‍ പ്രത്യേക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയത്. കൂടുതല്‍ കമ്പനികള്‍ക്ക് നേരെ ഗൂഗിളിന്റെ നടപടി വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്ന് കരുതുന്നു.

Read Also: ഗൂഗിള്‍ മീറ്റ് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; സൗജന്യസേവനം മാര്‍ച്ച് 2021 വരെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE