സർക്കാർ ജീവനക്കാർ വാട്‍സ്‌ആപ്, ടെലിഗ്രാം ആപ്പുകൾ ഉപയോഗിക്കരുത്; കേന്ദ്രനിർദ്ദേശം

By News Desk, Malabar News
Representational Image
Ajwa Travels

ന്യൂഡെൽഹി: ജോലി സംബന്ധമായ വിവരങ്ങൾ കൈമാറാൻ സർക്കാർ ജീവനക്കാർ വാട്‍സ്‌ആപ്, ടെലിഗ്രാം തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. ഇവ സ്വകാര്യ കമ്പനികൾ വിദേശത്ത് നിന്ന് നിയന്ത്രിക്കുന്ന ആപ്പുകളായതിനാലാണ് പുതിയ കമ്യൂണിക്കേഷൻ മാർഗരേഖയിൽ കേന്ദ്രസർക്കാർ ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.

ഈ ആപ്പുകൾ ജീവനക്കാർ ഔദ്യോഗിക വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്നതിലെ സുരക്ഷാ പ്രശ്‌നങ്ങൾ വിവിധ രഹസ്യാന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. വർക്ക് ഫ്രം ഹോം ജോലിയിൽ ഏർപ്പെടുന്ന ജീവനക്കാർ പൂർണമായും ഇ- ഓഫിസ് ആപ്‌ളിക്കേഷൻ ഉപയോഗിച്ച് മാത്രമേ ആശയവിനിമയം നടത്താവൂ എന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, രാജ്യസുരക്ഷ പോലെയുള്ള സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്ന യോഗങ്ങളിൽ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്‌ഥർ എന്നിവർ ഒരു കാരണവശാലും സ്‌മാർട് ഫോൺ, സ്‌മാർട് വാച്ച് എന്നിവ ഉപയോഗിക്കരുതെന്നും മാർഗനിർദ്ദേശത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്. തന്ത്രപ്രധാന ഓഫിസുകളിൽ ആമസോൺ അലക്‌സ, ഗൂഗിൾ ഹോം, ആപ്പിൾ ഹോം പോഡ് എന്നിവ ഉപയോഗിക്കരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.

Also Read: പഞ്ചാബ് തിരഞ്ഞെടുപ്പ്; ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് അമരീന്ദര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE