ഗവർണറുടെ ഉപവാസത്തിന് ഉത്തരവാദി സർക്കാർ; കെ സുധാകരൻ

By Staff Reporter, Malabar News
k sudhakaran against centre
Ajwa Travels

തിരുവനന്തപുരം: ഗവർണറുടെ ഉപവാസത്തിൽ സർക്കാരിന് എതിരെ കെ സുധാകരൻ എംപി. സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരസ്യമായി ഉപവസിക്കേണ്ടി വന്നതിന് ഉത്തരവാദി സംസ്‌ഥാന സര്‍ക്കാരാണെന്ന് സുധാകരന്‍ പറഞ്ഞു.

ഭരണത്തലവന്‍ സ്വന്തം സര്‍ക്കാരിനെതിരെ സത്യഗ്രഹം ഇരിക്കുന്നത് രാജ്യത്ത് കേട്ടു കേൾവിയില്ലാത്തതാണ്. ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വപ്പെട്ട സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ചാണ് ഗവര്‍ണര്‍ക്ക് തന്നെ സമരമുഖത്ത് നേരിട്ടിറങ്ങേണ്ടി വന്നതെന്നും അദ്ദേഹം ആരോപിച്ചു.

ആഭ്യന്തര വകുപ്പിന്റെ അതീവ ഗുരുതരമായ വീഴ്‌ചകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. സ്വര്‍ണക്കടത്തിലും കൊലപാതകത്തിലും, പീഡനത്തിലുമെല്ലാം പ്രതികളായി ഒരുഭാഗത്ത് സിപിഎമ്മുകാരാണ് ഉള്ളത്. അവര്‍ക്ക് പ്രേരകശക്‌തിയായി നില്‍ക്കുന്നത് സര്‍ക്കാരാണെന്നും കെ സുധാകരന്‍ പറഞ്ഞു.

Read Also: പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക് വരുമെന്ന അഭ്യൂഹങ്ങൾ ശക്‌തമാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE