തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്പില് സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായി ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. ഇന്ന് വൈകിട്ട് 4.30നാണ് ചര്‍ച്ച. എൽജിഎസ്, സിപിഒ ഉദ്യോഗാർഥികളുമായാണ് ചർച്ച.
ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തര സെക്രട്ടറിയും എഡിജിപിയും പങ്കെടുക്കും. ആഭ്യന്തര സെക്രട്ടറി ടികെ ജോസും എഡിജിപി മനോജ് ഏബ്രഹാമുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. ഉദ്യോഗാര്‍ഥികളുടെ ഭാഗത്ത് നിന്ന് ലയ രാജേഷ് ഉള്‍പ്പെടെ മൂന്ന് പേര് പങ്കെടുക്കും.
Read Also: ചാണക ശാസ്ത്രത്തിൽ ഗോ മൂത്ര സര്‍ക്കാരിന്റെ പരീക്ഷ; യുജിസിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ