ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കോവിഡ്

By Trainee Reporter, Malabar News
Ajwa Travels

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് റാലിയിൽ പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെ ബോധരഹിതനായി വീണതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്‌.

വഡോദരയിലെ നിസാംപുർ മേഖലയിൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിക്കിടെ പൊതു ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം കുഴഞ്ഞുവീണത്. ഉടൻ പ്രാഥമിക ശുശ്രുഷകൾ നൽകി ഹെലികോപ്‌ടറിൽ അഹമ്മദാബാദിലെ ആശുപത്രിയിൽ എത്തിച്ചു.

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ 24 മണിക്കൂർ നിരീക്ഷണത്തിലാണ് അദ്ദേഹം.

Read also: മൂലധനത്തേക്കാൾ വലുതാണ് ജനങ്ങൾക്ക് സ്വകാര്യത; വാട്‌സാപ്പിന് നോട്ടീസയച്ച് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE