കൊച്ചി: സംസ്‌ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെക്കുറിച്ചുള്ള വിവരം പൊതുജനങ്ങള്‍ക്ക് ഹൈക്കോടതിയെ അറിയിക്കാം. ഡിസംബര്‍ 14ന് മുന്‍പ് വിവരങ്ങള്‍ അറിയിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. റോഡുകളുടെ ശോചനീയാവസ്‌ഥ സംബന്ധിച്ച് റിപ്പോര്‍ട്ടിലാണ് നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസം കൊച്ചിയിലെ റോഡുകളെ ശോചനീയാവസ്‌ഥ സംബന്ധിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട് പരിഗണിക്കുന്നതിനിടെ കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഒരു മഴക്കാലത്തെ അതിജീവിക്കാന്‍ കഴിയും വിധം റോഡ് ടാര്‍ ചെയ്യാന്‍ കഴിയാത്ത എന്‍ജിനിയര്‍മാര്‍ രാജിവെച്ച് പോകണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ കോടതി വിശദീകരണം തേടി. ഹരജി ഡിസംബര്‍ 14ന് പരിഗണിക്കാനായി മാറ്റിവെച്ചു. ഈ തീയതിക്കുള്ളില്‍ പൊതുജനങ്ങള്‍ക്കും അഭിഭാഷകര്‍ക്കും അമിക്കസ് ക്യൂറിക്കും റോഡുകളുടെ ശോചനീയാവസ്‌ഥയെ കുറിച്ച് അറിയിക്കാം.
Entertainment News: രൺവീറിന്റെ ’83’ ടീസര്‍ പങ്കുവെച്ച് പൃഥ്വിരാജും; ട്രെയ്‌ലർ 30നെത്തും