1983ലെ ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അത്യുജ്വല വിജയം പ്രമേയമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്‌ത ചിത്രം ‘83‘യുടെ ടീസര്‍ പുറത്തുവിട്ടു. നടന്‍ പൃഥ്വിരാജും ടീസര്‍ പങ്കുവെച്ചിട്ടുണ്ട്.
ബോളിവുഡിലെ ഏറ്റവും ജനപ്രീതിയുള്ള നായകരിൽ മുൻപന്തിയിലുള്ള രണ്‍വീര്‍ സിങ്ങാണ് ചിത്രത്തിലെ നായകൻ. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ റോളിലാണ് രൺവീർ എത്തുന്നത്. ചിത്രം ഡിസംബര്‍ 4ന് തിയേറ്ററുകളിലെത്തും.
View this post on Instagram
‘ഇന്ത്യയിലെ എക്കാലത്തെയും മികച്ച കായിക ക്യാംപയിന്റെ പിന്നിലെ കഥ അവതരിപ്പിക്കുന്നതില്‍ അഭിമാനിക്കുന്നു. ‘83‘ 2021 ഡിസംബര്‍ 24ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ തിയേറ്ററിലെത്തും. ടീസര്‍ ഇപ്പോള്‍ പുറത്തുവന്നു. ട്രെയ്‌ലര്‍ നവംബര്‍ 30ന് പുറത്തിറങ്ങും’, ടീസര്‍ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചു.
മികച്ച പ്രതികരണങ്ങളാണ് ഇതിനോടകം ടീസറിന് ലഭിക്കുന്നത്. നേരത്തെ പുറത്തുവിട്ട രണ്‍വീറിന്റെ ക്യാരക്‌ടർ പോസ്‌റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. നടരാജ് എന്നാണ് സിനിമയില്‍ രണ്‍വീറിന്റെ പേര്. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തിൽ നായികാ വേഷത്തിലെത്തുന്നത്.
ദീപികയും ടീസര്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഇന്ത്യയുടെ ഏറ്റവും വലിയ വിജയത്തിന് പിന്നിലെ കഥ’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ദീപിക കുറിച്ചത്.
View this post on Instagram
പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ജതിന്‍ സര്‍ന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Most Read: ശരീരത്തിന് ഗുണം ചെയ്യാൻ പഴങ്ങൾ കൃത്യ സമയത്ത് കഴിക്കാം