ശരീരത്തിന് ഗുണം ചെയ്യാൻ പഴങ്ങൾ കൃത്യ സമയത്ത് കഴിക്കാം

By Team Member, Malabar News
Fruits Should Be Eaten At Proper Time

പോഷക സമ്പുഷ്‌ടമായ ഭക്ഷണക്രമത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഫൈബർ സമൃദ്ധമായ പഴങ്ങൾ. രുചിക്കൊപ്പം തന്നെ പോഷകങ്ങളും നൽകാൻ പഴവർഗങ്ങൾ പ്രധാനിയാണ്. എന്നാൽ ഈ പഴങ്ങൾ ശരീരത്തിന് ഗുണം ചെയ്യണമെങ്കിൽ ശരിയായ സമയത്ത് ശരിയായ രീതിയിൽ കഴിക്കണമെന്നാണ് ആയുർവേദം നിഷ്‌കർഷിക്കുന്നത്.

മറ്റു ഭക്ഷണങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് ദഹിച്ച് ശരീരത്തിന് ഊര്‍ജ്‌ജം നല്‍കുന്നവയാണ് പഴങ്ങള്‍. എന്നാല്‍ ഇവ മറ്റു ഭക്ഷണങ്ങളോട് ഒപ്പം ചേര്‍ത്ത് കഴിക്കുന്നത് ദഹനപ്രക്രിയയെ താളം തെറ്റിച്ച് ശരീരത്തില്‍ വിഷാംശം ഉണ്ടാകാൻ കാരണമാകുമെന്ന് ആയുർവേദം വ്യക്‌തമാക്കുന്നുണ്ട്. മറ്റ് ഭക്ഷണ പദാർഥങ്ങൾക്കൊപ്പം കഴിക്കുന്നതിലൂടെ പഴങ്ങളിലെ പോഷകങ്ങൾ വലിച്ചെടുക്കുന്നതിന് ഇത് തടസം സൃഷ്‌ടിക്കും.

പാല്‍, യോഗര്‍ട് തുടങ്ങിയവയുടെ ഒപ്പം പഴങ്ങള്‍ കഴിക്കുന്നത് മുഖക്കുരു, സോറിയാസിസ്, എക്‌സിമ മുതലായ ചർമ രോഗങ്ങൾ ഉണ്ടാകാൻ കാരണമായേക്കാം. കൂടാതെ മറ്റ് പദാർഥങ്ങളേക്കാൾ വേഗത്തിൽ ദഹിച്ച് ശരീരത്തിന് ഊർജം നൽകാൻ പഴങ്ങൾക്ക് സാധിക്കും. അതിനാൽ തന്നെ എളുപ്പത്തിൽ ദഹിക്കാത്ത മറ്റ് ഭക്ഷണങ്ങൾക്കൊപ്പം കഴിക്കുന്നതിലൂടെ ദഹനപ്രക്രിയ തന്നെ താളം തെറ്റുന്നതിന് സാധ്യതയുണ്ട്.

പഴങ്ങൾ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെ വെറും വയറ്റിലാണ്. ഈ സമയത്ത് വയറിന് പരമാവധി പോഷകങ്ങള്‍ പഴത്തില്‍ നിന്ന് വലിച്ചെടുക്കാനാകും. പ്രധാന ഭക്ഷണങ്ങള്‍ക്കിടയിലുള്ള ഇടവേളകളില്‍ വിശപ്പ് നിയന്ത്രിക്കാനും പഴങ്ങള്‍ ഉപയോഗിക്കാം. രാവിലെ 11 മണി, വൈകുന്നരേം നാല് മണി എന്നിവയെല്ലാം ഈ വിധത്തില്‍ പഴം കഴിക്കാന്‍ അനുയോജ്യമായ നേരങ്ങളാണ്. എന്നാൽ പ്രഭാത ഭക്ഷണമോ ഉച്ച ഭക്ഷണമോ കഴിച്ച ശേഷം അര മുക്കാൽ മണിക്കൂർ കാത്തിരുന്നതിന് ശേഷം മാത്രമേ പഴം കഴിക്കാൻ പാടുള്ളൂ.

സൂര്യന്‍ അസ്‌തമിച്ച  ശേഷം  പഴങ്ങള്‍ കഴിക്കരുതെന്നും  ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നു. സൂര്യാസ്‌തമനത്തിന് ശേഷം നമ്മുടെ ചയാപചയ പ്രക്രിയ മന്ദഗതിയിലാകുന്നതിനാല്‍ ആ സമയത്ത് കാര്‍ബോഹൈഡ്രേറ്റ്സ് അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് അവയെ ദഹിപ്പിക്കാന്‍ ബുദ്ധിമുട്ട് സൃഷ്‌ടിക്കുമെന്നും ആയുർവേദം വ്യക്‌തമാക്കുന്നു.

Read also: കാഴ്‌ചയിൽ ചെറുത്, ഗുണത്തിൽ വലുത്; അറിയാം ചെറിയ ഉള്ളിയുടെ ഗുണങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE