കാഴ്‌ചയിൽ ചെറുത്, ഗുണത്തിൽ വലുത്; അറിയാം ചെറിയ ഉള്ളിയുടെ ഗുണങ്ങൾ

By Team Member, Malabar News
Benefits Of Small Onion For Health
Ajwa Travels

ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ബേക്കേഴ്‌സ് ഗാർലിക് എന്നറിയപ്പെടുന്ന ചെറിയ ഉള്ളി. പ്രമേഹം, വിളര്‍ച്ച, മൂലക്കുരു, അലര്‍ജി എന്നിവയെ പാടെ നീക്കുന്നതിനൊപ്പം കാന്‍സര്‍ റിസ്‌ക് കുറയ്‌ക്കുകയും, ഹൃദയാരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നതിൽ ഈ ചെറിയ ഉള്ളി കേമനാണ്. കൂടാതെ ശരീരവിളർച്ചയെ തടയുന്നതിനും ഇരുമ്പിന്റെ അംശം കൂടുതലായ ചെറിയ ഉള്ളിക്ക് സാധിക്കും.

കുട്ടികളിൽ ഉണ്ടാകുന്ന വിളർച്ച തടയുന്നതിനായി ഉള്ളി അരിഞ്ഞ് അതിൽ മധുരം ചേർത്ത് നൽകിയാൽ മതിയാകും. കൂടാതെ ഉള്ളിയിലുള്ള എഥൈല്‍ അസറ്റേറ്റ് സത്ത് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ചെറിയ ഉള്ളികൾ പൊട്ടാസ്യത്തിന്റെ ഉറവിടമായത് കൊണ്ടാണ് അവക്ക് ഹൃദയാരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നത്. ഇതിലൂടെ രക്‌തക്കുഴലുകളെ ശക്‌തിപ്പെടുത്താനും, രക്‌തസമ്മർദ്ദം നിയന്ത്രിക്കാനും സാധിക്കുന്നു.

കൊളസ്‌ട്രോൾ ഉണ്ടാകുന്നത് തടയാനും ചെറിയ ഉള്ളി കഴിക്കുന്നതിലൂടെ സാധിക്കും. ചെറിയ ഉള്ളിയുടെ ഇടിച്ചുപിഴിഞ്ഞ നീര് മോരിൽ ചേർത്ത് കഴിക്കുന്നതിലൂടെ കൊളസ്‌ട്രോൾ വർധന തടയാൻ സാധിക്കും. രക്‌തധമനികളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയുന്നതിലൂടെയാണ് ചെറിയ ഉള്ളി കൊളസ്ട്രോളിനെ പ്രതിരോധിക്കുന്നത്. കൂടാതെ ഹീമോഫീലിയ രോഗം തടയുന്നതിന് ചുവന്നുള്ളി തേനിലരച്ച് പരുത്തിക്കുരു പൊടിച്ചതും ചേര്‍ത്ത് ദിവസേന 2 നേരം കഴിച്ചാൽ മതിയാകും.

ശരീരത്തിലെ അലര്‍ജിക്ക് കാരണമാകുന്ന ഹിസ്‌റ്റാമിന്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ ചെറിയ ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന ക്വര്‍സെറ്റിണ പ്ളാന്റ് ഫ്‌ളവനോയിഡിന് സാധിക്കും. ഇതിലൂടെ അലര്‍ജി രോഗങ്ങളായ ടിഷ്യു വീക്കം, കണ്ണില്‍ നിന്ന് നീരൊഴുക്ക്, ചൊറിച്ചില്‍, ആസ്‌മ, ബ്രോങ്കൈറ്റിസ്, സീസണല്‍ അലര്‍ജികള്‍ എന്നിവയുടെ തീവ്രത കുറയ്‌ക്കാം.

മുടി കൊഴിച്ചിൽ, താരൻ എന്നിവയുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ചെറിയ ഉള്ളി സഹായിക്കും. ഉള്ളിയുടെ നീരെടുത്ത് ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം തലയിൽ തേച്ചു പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകി കളഞ്ഞാൽ മുടി കൊഴിച്ചിലും താരനും മാറി കിട്ടും. കൂടാതെ തലയിൽ തേക്കുന്ന എണ്ണയിൽ ഒന്നോ രണ്ടോ ഉള്ളി അരിഞ്ഞിട്ട് ചൂടാക്കിയ ശേഷം തലയോട്ടിയിൽ തേച്ചു പിടിപ്പിച്ചാൽ മുടിക്ക് തിളക്കം വർധിക്കുകയും, ഉറക്കക്കുറവ് മാറുകയും ചെയ്യും.

Read also: ലോക പൈതൃക പട്ടികയിൽ ഇടം പിടിക്കാൻ സാധ്യത തേടി ബേക്കൽ കോട്ട

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE