ആവശ്യമില്ലാതെ അറ്റകുറ്റപ്പണികൾ; പരിശോധനയ്‌ക്ക്‌ പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക ടീം

By Web Desk, Malabar News
pa-muhammed-riyas
മന്ത്രി പിഎ മുഹമ്മദ് റിയാസ്
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളില്‍ നടക്കുന്ന അറ്റകുറ്റപ്പണി പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫെയ്‌സ്ബുക്ക് പോസ്‌റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്‌ഥാനത്ത് പലയിടത്തും അറ്റകുറ്റപ്പണിയുടെ പേരില്‍ ആവശ്യമില്ലാത്തിടത്ത് പണി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ആവശ്യമില്ലാത്ത സ്‌ഥലങ്ങളില്‍ പണി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി. കേരളത്തിലെ എല്ലാ അറ്റകുറ്റപ്പണികളും ഈ സംഘത്തിന്റെ മേല്‍നോട്ടത്തിൽ ആയിരിക്കുമെന്നും അദ്ദേഹം പോസ്‌റ്റില്‍ വ്യക്‌തമാക്കി.

Also Read: ധാക്ക രാജ്യാന്തര ചലച്ചിത്ര മേള; മികച്ച നടനായി ജയസൂര്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE