ഇരുട്ടടി; പാചക വാതക വില വീണ്ടും കൂട്ടി

By Syndicated , Malabar News
The price of commercial cooking gas has gone up by Rs 256
Representational Image
Ajwa Travels

കൊച്ചി: പാചക വാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന്റെ വില 801 രൂപയായി. പുതുക്കിയ വില ഇന്ന് രാവിലെ മുതല്‍ നിലവില്‍ വന്നു. ഫെബ്രുവരിയിൽ ഇത് മൂന്നാം തവണയാണ് പാചക വാതക വില വർധിപ്പിക്കുന്നത്. ഈ മാസം ആദ്യം പാചകവാതക സിലിണ്ടറിന്റെ വില എണ്ണക്കമ്പനികൾ കൂട്ടിയിരുന്നു. സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. ഫെബ്രുവരി 14ന് സിലിണ്ടറിന് 50 രൂപയും വർധിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ 80 രൂപയിലധികമാണ് വില വര്‍ധിച്ചത്.

Read also: സ്വാശ്രയ മെഡിക്കൽ കോളേജ് ഫീസ് വർധന; സുപ്രീംകോടതി വിധി ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE