ഗാംഗുലിയുടെ ആരോഗ്യനില തൃപ്‌തികരം; ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും

By Team Member, Malabar News
sourav ganguly
സൗരവ് ഗാംഗുലി
Ajwa Travels

കൊല്‍ക്കത്ത : ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും, ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില പൂര്‍ണ തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യും. ശേഷം അദ്ദേഹത്തിന് സാധാരണ ജീവിതം തുടരാമെന്ന് പ്രമുഖ ഹൃദ്രോഗ വിദഗ്‌ധന്‍ ഡോക്‌ടർ ദേവി ഷെട്ടി വ്യക്‌തമാക്കി.

കൊല്‍ക്കത്തയിലെ വീട്ടിലെ ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുമ്പോള്‍ അസ്വസ്‌ഥത തോന്നിയതിനെ തുടര്‍ന്നാണ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരിയ തോതില്‍ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്‌ളാസ്‌റ്റിക്ക് വിധേയനാക്കി. നിലവില്‍ ഇപ്പോള്‍ ഉണ്ടായ ഹൃദയാഘാതം അദ്ദേഹത്തിന്റെ ആരോഗ്യത്തിന് പ്രശ്‌നമൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും, അദ്ദേഹമിപ്പോള്‍ ആരോഗ്യവാനാണെന്നും ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി. ഒപ്പം തന്നെ വരും ദിവസങ്ങളിൽ ദിവസം തോറും അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിക്കുമെന്നും കൊൽക്കത്ത വുഡ്‌ലാൻഡ്‌സ് ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.

Read also : എസ്‌കെ എസ്എസ്എഫ് നയിക്കുന്ന ‘മുന്നേറ്റ യാത്ര’ ഒറ്റപ്പാലത്ത് സ്വീകരണം ഏറ്റുവാങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE