ഒമൈക്രോൺ വ്യാപനം; 5 സംസ്‌ഥാനങ്ങളുടെ അവലോകന യോഗം വിളിച്ച് കേന്ദ്രം

By Team Member, Malabar News
Health Minister Calls Review Meeting With Five States In Omicron Situation
Ajwa Travels

ന്യൂഡെൽഹി: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ന് 5 സംസ്‌ഥാനങ്ങളിലെ സ്‌ഥിതിഗതികൾ അവലോകനം ചെയ്യാൻ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവ്യ. ബിഹാർ, ഒഡീഷ, ജാർഖണ്ഡ്, പശ്‌ചിമബംഗാൾ, ഛത്തീസ്ഗഡ് എന്നീ സംസ്‌ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായാണ് ഇന്ന് യോഗം ചേരുന്നത്.

ഇന്ന് വൈകുന്നേരം 3 മണിക്ക് നടക്കുന്ന യോഗത്തിൽ സംസ്‌ഥാനങ്ങളിലെ നിലവിലെ കോവിഡ് സാഹചര്യം, പൊതുജനാരോഗ്യ തയ്യാറെടുപ്പുകള്‍, എടുക്കേണ്ട നടപടികള്‍ എന്നീ കാര്യങ്ങൾ ചർച്ച ചെയ്യും. അതേസമയം 15-17 വയസ് പ്രായമുള്ളവരുടെയും രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടവരുടെയും വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കൂടാതെ ആളുകൾ ഹോം ക്വാറന്റെയ്ൻ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി കർശന നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന എന്നിവിടങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി യോഗം ചേർന്നിരുന്നു.

Read also: വനിതാ പോലീസുകാരുടെ ഡ്യൂട്ടി സമയം വെട്ടിക്കുറച്ച് മഹാരാഷ്‌ട്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE