തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മിന്നൽ സന്ദർശനം നടത്തി ആരോഗ്യമന്ത്രി

By News Bureau, Malabar News
Delayed occurrence of organ transplant
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
Ajwa Travels

തിരുവനന്തപുരം: ഗവൺമെന്റ് മെഡിക്കൽ കോളേജിൽ മിന്ന‍ൽ സന്ദ‍ർശനം നടത്തി ആരോഗ്യമന്ത്രി വീണാ ജോ‍ർജ്. ഇന്നലെ രാത്രി 10.30ഓടെയാണ് മുന്നറിയിപ്പുകൾ നൽകാതെ മന്ത്രി മെഡിക്കൽ കോളേജിൽ എത്തിയത്.

ആദ്യം കാഷ്വാലിറ്റിയിലേക്കാണ് മന്ത്രി എത്തിയത്. തുടർന്ന് രോഗികളുമായും അവർക്കൊപ്പം എത്തിയവരുമായും മന്ത്രി സംസാരിച്ചു.

ഒബ്‌സർവേഷൻ റൂമുകൾ, വാർഡുകൾ എന്നിവയും മന്ത്രി സന്ദർശിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവ‍ർത്തനങ്ങൾ നേരിട്ട് കണ്ട് മനസിലാക്കിയ മന്ത്രി ആരോ​ഗ്യ പ്രവ‍ർത്തകരുമായി സംസാരിച്ചു.

മൂന്ന് മണിക്കൂറോളം മെഡിക്കൽ കോളേജിൽ ചെലവഴിച്ചതിന് ശേഷമാണ് മന്ത്രി മെഡിക്കൽ കോളേജ് വിട്ടത്. ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെ മിന്നൽ സന്ദ‍ർശനത്തിന്റെ വീഡിയോ സഹിതം പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌.

‘മുന്നറിയിപ്പുകൾ നൽകാതെ ഇന്നലെ രാത്രി 10.30യ്‌ക്ക് ശേഷം സന്ദർശനം നടത്തി. ആദ്യം കാഷ്വാലിറ്റിയിലാണ് എത്തിയത്. ഒബ്‌സർവേഷൻ റൂമുകൾ, വാർഡുകൾ എന്നിവ സന്ദർശിച്ചു. ജനങ്ങളുമായി ആശയവിനിമയം നടത്തി. മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരുമായി ആശയ വിനിമയം നടത്തി. മൂന്ന് മണിക്കൂറോളം മെഡിക്കൽ കോളേജിൽ ചെലവഴിച്ചു’, മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

minister-fb post_

വീഡിയോ ഇവിടെ കാണാം.

Most Read: സംസ്‌ഥാനത്ത് കോവിഡ് ബ്രിഗേഡ് പ്രവർത്തനം ഇന്ന് അവസാനിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE