ഡോ. പ്രഭുദാസിന്റെ സ്‌ഥലം മാറ്റം സ്വാഭാവിക നടപടിയെന്ന് ആരോഗ്യമന്ത്രി

By Web Desk, Malabar News
covid in kerala
Ajwa Travels

തിരുവനന്തപുരം: കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിന്റെ സ്‌ഥലം മാറ്റം സ്വാഭാവിക നടപടി മാത്രമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജീവനക്കാരെ സംബന്ധിച്ച് യാതൊരു ആക്ഷേപവും ആരോഗ്യ വകുപ്പിനില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു.

പ്രഭുദാസിന് പകരം പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്‌ദുള്‍ റഹ്‌മാനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് പ്രഭുദാസിനെ മാറ്റിയത്. ഭരണ സൗകര്യര്‍ഥമാണ് നടപടിയെന്നാണ് സ്‌ഥലം മാറ്റത്തെ കുറിച്ചുള്ള ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം.

അട്ടപ്പാട്ടിയില്‍ ശിശു മരണങ്ങള്‍ വീണ്ടും വാര്‍ത്തയായതിന് പിന്നാലെ പ്രദേശത്ത് മിന്നല്‍ സന്ദര്‍ശനം നടത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നടപടിയെ ഡോ. പ്രഭുദാസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മന്ത്രിയുടെ അട്ടപ്പാടി സന്ദര്‍ശന സമയത്ത് അട്ടപ്പാടി നോഡല്‍ ഓഫിസറായ തന്നെ ബോധപൂര്‍വം മാറ്റി നിര്‍ത്തുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ സ്‌ഥലം മാറ്റി ഉത്തരവ് വന്നത്.

Also Read: യുഎഇയിലെ ബാങ്കുകള്‍ വെള്ളിയാഴ്‌ച ഉള്‍പ്പടെ ആഴ്‌ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE