യുഎഇയിലെ ബാങ്കുകള്‍ വെള്ളിയാഴ്‌ച ഉള്‍പ്പടെ ആഴ്‌ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കും

By Web Desk, Malabar News
UAE News
Representational Image
Ajwa Travels

അബുദാബി: യുഎഇയിലെ ബാങ്കുകള്‍ വെള്ളിയാഴ്‌ച ഉള്‍പ്പടെ ആഴ്‌ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകളും പ്രവൃത്തി ദിവസങ്ങളില്‍ അഞ്ച് മണിക്കൂറെങ്കിലും പൊതുജനങ്ങള്‍ക്കായി തുറക്കണമെന്നും യുഎഇ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ ദിവസം രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അയച്ച സര്‍ക്കുലറില്‍ പറയുന്നു.

2022 ജനുവരി രണ്ട് മുതലായിരിക്കും ഇത് പ്രാബല്യത്തില്‍ വരിക. യുഎഇയിലെ സര്‍ക്കാര്‍ സ്‌ഥാപനങ്ങളുടെ വാരാന്ത്യ അവധിയില്‍ മാറ്റം വരുത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിവസങ്ങളും പുനര്‍നിശ്‌ചയിച്ചു കൊണ്ട് സെന്‍ട്രല്‍ ബാങ്ക് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രവൃത്തി സമയം എങ്ങനെയായിരിക്കണമെന്ന് അതത് ബാങ്കുകള്‍ക്ക് തന്നെ തീരുമാനിക്കാം.

രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായി ബാങ്കുകളുടെ അഡ്‍മിനിസ്‍ട്രേഷന്‍ വിഭാഗത്തിന്റെയും ബാക്ക് ഓഫിസിന്റെയും പ്രവര്‍ത്തനം ക്രമീകരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ അറിയിപ്പ് റമദാന്‍ മാസത്തില്‍ ബാധകമാവില്ല. റമദാനിലെ പ്രവൃത്തി സമയം സംബന്ധിച്ച് സെന്‍ട്രല്‍ ബാങ്ക് പ്രത്യേക നിര്‍ദേശം നല്‍കും.

Read Also: ഏറ്റവും കൂടുതല്‍ പരാതി ലഭിക്കുന്നത് എയര്‍ടെലിന് എതിരെയെന്ന് കേന്ദ്ര സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE