ബ്രണ്ണനിൽ ഓടിയ ഓട്ടം മറന്നുകാണില്ല; സുധാകരനോട് വീണാ ജോർജ്

By Syndicated , Malabar News
k-sudakaran-veena
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ നടത്തിയ പരാമർശത്തെ വിമർശിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ബ്രണ്ണനില്‍ ഓടിയ ഓട്ടം കെപിസിസി പ്രസിഡണ്ട് മറന്നുപോകാന്‍ ഇടയില്ല എന്നായിരുന്നു വീണ ജോര്‍ജിന്റെ ഫേസ്ബുക് പോസ്‌റ്റ്. വിഷയത്തില്‍ സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്‌താവനയും ആരോഗ്യമന്ത്രി പങ്കുവച്ചിട്ടുണ്ട്.

കെപിസിസി പ്രസിഡണ്ടിന്റെ നെറികെട്ട വാക്കുകൾക്ക് എതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധിക്കണമെന്ന് സിപിഐഎം പ്രസ്‌താവനയില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണെന്നായിരുന്നു കെ സുധാകരന്റെ ആക്ഷേപം. ഒരു സ്വകാര്യ ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കെപിസിസി അധ്യക്ഷൻ വിവാദ പരാമർശം നടത്തിയത്.

‘അയാളെ നിയന്ത്രിക്കാൻ ആരുമില്ല’ എന്നായിരുന്നു സുധാകരന്റെ മറ്റൊരു പരാമർശം. ‘ചങ്ങലയിൽ നിന്നും പൊട്ടിയ പട്ടി എങ്ങനെയാണ് അതു പോലെ നടക്കുകയല്ലേ മുഖ്യമന്ത്രി. അയാളെ നിയന്ത്രിക്കാനും പറഞ്ഞു മനസിലാക്കാനും ആരുമില്ല. തേരാ പാരാ നടക്കുകയാണ്’, എന്നിങ്ങനെ പോകുന്നു മുഖ്യമന്ത്രിക്കെതിരെയുള്ള അധിക്ഷേപം. കെപിസിസി അധ്യക്ഷനെതിരെ ഇതിനോടകം വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Read also: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കെ സുധാകരൻ; നിയമനടപടി സ്വീകരിക്കുമെന്ന് ഇപി ജയരാജൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE